ഗവർണ്ണർക്ക് പകരം അഞ്ച്‌ ചാൻസലർമാർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ പദവിയിൽ നിന്ന് മറ്റും

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റി സര്‍വകലാശാലകളിലെ ഇടപെടലിന് ശാശ്വത പരിഹാരം കാണാനുള്ള സിപിഐഎം രാഷ്ട്രീയ നീക്കമാണ് ഈ തീരുമാനത്തിനു പിന്നിൽ. ഇതിന് സിപിഐഎം സംസ്ഥാന സമിതി പച്ചക്കൊടി കാട്ടിയതോടെയാണ് ഓർഡിനൻസുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചത്

0

തിരുവനന്തപുരം | പുഞ്ചി കമ്മിഷൻ നിർദേശത്തെ കൂട്ടുപിടിച്ച് സംസ്ഥാന സർക്കാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ പദവിയിൽ നിന്ന് മാറ്റാനുള്ള നീക്കം ആരംഭിച്ചു . സംസ്ഥാനത്തെ 14 സര്‍വകലാശകളുടെയും നാഥനായ ഗവര്‍ണര്‍ക്ക് പകരം അഞ്ച് ചാന്‍സലര്‍മാരെ നിയമിക്കുന്ന സുപ്രധാന ഓര്‍ഡിനന്‍സിനാണ് രൂപം നല്‍കുന്നത് ചാൻസലർ സ്ഥാനത്തു നിന്ന് ഗവര്‍ണറെ നീക്കി പകരം വിദ്യാഭ്യാസ വിദഗ്ധരെ നിയമിക്കുക. അടിമുടി അഴിച്ചുപണിക്കാൻ സർക്കാർ ഒരുങ്ങുന്നത് . ഓര്‍ഡിനന്‍സ് നടപ്പായാല്‍ കുസാറ്റ്, കെടിയു, ഡിജിറ്റല്‍ സര്‍വകലാശാല എന്നിവയ്ക്ക് ഒറ്റ ചാന്‍സലറും കണ്ണൂർ, കാലിക്കറ്റ്, മലയാളം, സംസ്കൃത, മഹാത്മഗാന്ധി, കേരള സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലറും കാർഷിക, ഫിഷറീസ്, വെറ്ററിനറി സർവകലാശാലക്ക് ഒറ്റ ചാൻസലറും ശ്രീനാരായണ ഓപ്പൺ സർവകാലാശാല, ആരോഗ്യസർവകലാശാല എന്നിവയ്ക്ക് ഒന്നു വീതം ചാന്‍സലര്‍മാരുംഉണ്ടാകും. ഒന്നിന് പകരം അഞ്ച് ചാന്‍സിലര്‍മാരെ നിയമിക്കുകയെന്നതാണ് സർക്കാരിന്റെ പ്രാഥമിക വിലയിരുത്തൽ. കൂടുതൽ ചർച്ചകൾക്ക് ശേഷമേ പട്ടികയിൽ അന്തിമ തീരുമാനമാകൂ.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റി സര്‍വകലാശാലകളിലെ ഇടപെടലിന് ശാശ്വത പരിഹാരം കാണാനുള്ള സിപിഐഎം രാഷ്ട്രീയ നീക്കമാണ് ഈ തീരുമാനത്തിനു പിന്നിൽ. ഇതിന് സിപിഐഎം സംസ്ഥാന സമിതി പച്ചക്കൊടി കാട്ടിയതോടെയാണ് ഓർഡിനൻസുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചത്. 14 സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ അദ്ദേഹത്തിന്റ പദവി മുഖാന്തിരം ചാന്‍സലര്‍ കൂടിയായിരിക്കും എന്ന വകുപ്പ് നീക്കം ചെയ്ത്, കരട് ഓര്‍ഡിനന്‍സിലെ വകുപ്പ് പകരം ചേര്‍ത്തുകൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനാണ് ശുപാര്‍ശ ചെയ്തത്. ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കി പകരം മന്ത്രിമാരെയോ വിദഗ്ധരെയോ നിയമിക്കാമെന്ന് സംസ്ഥാന സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു

പുഞ്ചി കമ്മിഷൻ നിർദേശത്തെ കൂട്ടുപിടിച്ചാണ് സംസ്ഥാന സർക്കാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ പദവിയിൽ നിന്ന് മാറ്റാനുള്ള നീക്കം നടത്തുന്നത്. ഭരണഘടനയില്‍ നിക്ഷിപ്തമായ ചുമതലകള്‍ നിറവേറ്റേണ്ട ഗവര്‍ണറെ സര്‍വകലാശാലകളുടെ തലപ്പത്ത് ചാന്‍സലറായി നിയമിക്കുന്നത് ഉചിതമാവില്ലെന്ന് കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ചാന്‍സലര്‍ പദവിയില്‍ അക്കാദമിക് രംഗത്തെ അതിപ്രഗത്ഭരെ നിയമിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.തന്നെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പുവെക്കുമോ എന്നതാണ് ഇനിയുള്ള സസ്‌പെന്‍സ്. ​ഗവർണർ ഓർഡിനൻസിൽ ഒപ്പുവച്ചില്ലെങ്കിൽ അത് ബില്ലായി പാസാക്കുന്നതിന് ഡിസംബർ 5 മുതൽ 15 വരെ നിയമസഭാ സമ്മേളനം ചേരാനാണ് ആലോചന. അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം നിയമസഭാ സമ്മേളനത്തിന്റെ തീയതി തീരുമാനിച്ചേക്കും.

You might also like

-