രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകള്‍ അടിസ്ഥാന രഹിതം കെ സുധാകരൻ
. പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും ഉണ്ടായിട്ടും സമാന്തര അധികാരകേന്ദ്രമെന്ന നിലയിൽ രമേശ് ചെന്നിത്തല ഒറ്റക്ക് നയപരമായ കാര്യങ്ങൾ തീരുമാനിക്കുന്നതാണ് പ്രസ്താവന നടത്തുന്നതിനെതിരെയാണ് നേതാക്കൾ പരാതി ഉന്നയിച്ചിട്ടുള്ളത്
കണ്ണൂർ | രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകള്‍ അടിസ്ഥാന രഹിതമെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ. വാർത്ത പ്രചരിക്കാനിടയായ സാഹചര്യം പരിശോധിക്കുമെന്നും വാർത്തയുടെ ഉറവിടം കെ.പി.സി.സിക്ക് അറിയില്ലെന്നും സുധാകരന്‍ പ്രതികരിച്ചു.
മുന്‍ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല കൂടിയാലോചനയില്ലാതെ പ്രഖ്യാപനങ്ങള്‍ നടത്തുന്നുവെന്ന് കെ.പി.സി.സിയില്‍ വിമർശനമുണ്ടായെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. നയപരമായ കാര്യങ്ങളില്‍ നേതൃത്വത്തെ നോക്കുകുത്തിയാക്കി ചെന്നിത്തല പ്രഖ്യാപനങ്ങള്‍ നടത്തുന്നതില്‍ അതൃപ്തിയുണ്ടെന്നും സൂചനയുണ്ടായിരുന്നു. കൂടിയാലോചിച്ച് എടുക്കുന്ന തീരുമാനങ്ങള്‍ കെ.പി.സി.സി അധ്യക്ഷനോ പ്രതിപക്ഷ നേതാവോ പറയുന്ന രീതി തുടരാന്‍ ചെന്നിത്തല തയ്യാറാവാത്തതാണ് നേതൃത്വത്തിന്‍റെ അമര്‍ഷത്തിന് കാരണമെന്നതാണ് വിലയിരുത്തുന്നത്
നേതൃമാറ്റത്തിന് പിന്നാലെ സംസ്ഥാന കോൺഗ്രസ്സിലുണ്ടായ പൊട്ടിത്തെറി ശമിചിട്ടില്ല എന്നതിന് ഉദകരണമാണ് എപ്പോഴെത്തെ വിവാദങ്ങൾ തെളിയിക്കുന്നത് . പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും ഉണ്ടായിട്ടും സമാന്തര അധികാരകേന്ദ്രമെന്ന നിലയിൽ രമേശ് ചെന്നിത്തല ഒറ്റക്ക് നയപരമായ കാര്യങ്ങൾ തീരുമാനിക്കുന്നതാണ് പ്രസ്താവന നടത്തുന്നതിനെതിരെയാണ് നേതാക്കൾ പരാതി ഉന്നയിച്ചിട്ടുള്ളത് . നേതൃത്വത്തെ നോക്കുകുത്തിയാക്കി തീരുമാനങ്ങൾ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നത് ശരിയായ രീതിയല്ലെന്നാണ് സുധാകര അനുകൂലിക്കുള്ള പരാതി . പാർലമെന്‍ററി പാർട്ടി നേതൃസ്ഥാനത്തുനിന്നും മാറിയ മുൻഗാമികലയ നേതാക്കൾ തുടരാത്ത ശൈലിയാണിതെന്നും ഇവർ വാദിക്കുന്നു
ലോകായുക്ത ഓർഡിനൻസിനെതിരെ നിയമസഭയിൽ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന ചെന്നിത്തലയുടെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനത്തോടെയാണ് അതൃപ്തി രൂക്ഷമായത്. സഭാ സമ്മേളനം തുടങ്ങാനിരിക്കെ സഭയിലെ പ്രതിപക്ഷ നീക്കങ്ങൾ പാർലമെന്‍ററി പാർട്ടി തീരുമാനിച്ച് പ്രതിപക്ഷനേതാവ് പ്രഖ്യാപിക്കേണ്ടതെന്നാണ് നേതൃത്വം പറയുന്നത്.