‘പ്രളയകാലത്തെ വിദേശയാത്ര’ മന്ത്രി കെ. രാജുവിനെ തള്ളി കാനം രാജുവിന്റെ രാജി ആവശ്യപ്പെട്ടേക്കും സി പി ഐ യിൽ പുതിയ മന്ത്രി ?
തിരുവനന്തപുരം: കേരളം പ്രളയക്കെടുതിയിൽ മുങ്ങിത്താഴവെ വിദേശയാത്ര നടത്തിയ വനംമന്ത്രി കെ. രാജുവിനെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇത്തരമൊരു സന്ദർഭത്തിൽ മന്ത്രി വിദേശത്തേക്ക് പോയത് ശരിയായില്ലെന്ന് പാർട്ടിക്ക് തോന്നിയതുകൊണ്ടാണ് അദ്ദേഹത്തോട് തിരിച്ചുവരാൻ ആവശ്യപ്പെട്ടതെന്നും കാനം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളെല്ലാം പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യുമെന്നും കാനം രാജേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.
ആഗസ്റ്റ് 16ന് രാവിലെയാണ് വേൾഡ് മലയാളി കൗൺസിലിന്റെ സമ്മേളനത്തിൽ പങ്കെടുക്കാനായി മന്ത്രി കെ. രാജു ജർമനയിലേക്ക് പോയത്. യാത്ര വിവാദമായതിനെ തുടന്ന് ഉടൻ മടങ്ങിയെത്താൻ സി.പി.ഐ നേതൃത്വം ആവശ്യപ്പെട്ടു. ഒരാഴ്ചത്തെ പരിപാടി രണ്ടു ദിവസത്തേക്ക് ചുരുക്കി മന്ത്രി മടങ്ങാന്‍ തീരുമാനിച്ചെങ്കിലും വിമാനടിക്കറ്റ് ലഭിക്കാത്തതിനാൽ തിരിച്ചുവരവ് നീളുകയാണ്.
കേരളത്തെ ബാധിച്ച പ്രളയക്കെടുതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സര്‍ക്കാര്‍ നെട്ടോട്ടമോടുന്നതിനിടെ മന്ത്രിയുടെ വിദേശയാത്ര ഇടതുപക്ഷത്തെ, പ്രത്യേകിച്ച് സി.പി.ഐയെ പ്രതിരോധത്തിലാക്കിയിരുന്നു. ചികിത്സയ്ക്കുവേണ്ടിയുള്ള അമേരിക്കന്‍ യാത്ര പോലും ഉപേക്ഷിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കോട്ടയം ജില്ലയിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന മന്ത്രിസഭ ചുമതലപ്പെടുത്തിയത് മന്ത്രി കെ. രാജുവിനെയാണ്. കോട്ടയം ജില്ലയുടെ പലഭാഗങ്ങളും ഇപ്പോഴും കെടുതിയിൽ നിന്ന് മുക്തമായിട്ടില്ല. അതേസമയം രാജുവിനെ ഒഴുവാക്കി പുതിയ മന്ത്രിയെ കണ്ടെത്താനുള്ള ചർച്ച സി പി ഐ ൽ സജീവമാണ് ഇടുക്കിയിൽ നിന്നുള്ള ഇ എസ് ബിജിമോൾ രാധാരക്കൃഷ്ണൻ രാജൻ എന്നിവരാണ്പരിഗണനയിൽ.ബിജിമോൾക്കെതിരെ ഇടുക്കി ജില്ലാ ഘടകം രംഗത്തുള്ളതിനാൽ മാറ്റ് രണ്ടുപേർക്കാനാണ് സാധ്യത രാജുവിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന സൂചനയാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ വാക്കുകള്‍ നല്‍കുന്നത്. രാജുവിന്‍റെ നടപടിയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനും അതൃപ്തിയുണ്ട്. അടുത്ത മാസം 4, 5, 6 തിയ്യതികളില്‍ നടക്കുന്ന സംസ്ഥാന നിര്‍വാഹക സമിതി കൗണ്‍സില്‍ യോഗങ്ങള്‍ രാജുവിന്‍റെ യാത്രാവിവാദം ചര്‍ച്ച ചെയ്തേക്കും.