കൊൽക്കത്ത ഹൈക്കോടതി മുൻ ജസ്റ്റിസ് സിഎസ് കർണ്ണൻ അറസ്റ്റിൽ.
പുതുച്ചേരി ബാർ കൗൺസിൽ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ പരാതിയിലാണ് കർണ്ണന്റെ അറസ്റ്റ്.
ചെന്നൈ : കൊൽക്കത്ത ഹൈക്കോടതി മുൻ ജസ്റ്റിസ് സിഎസ് കർണ്ണൻ അറസ്റ്റിൽ. ജഡ്ജിമാരെയും കോടതിയെയും അവഹേളിച്ച് പരാമർശം നടത്തിയ കേസിലാണ് കർണ്ണനെ അറസ്റ്റ് ചെയ്തത്. സെൻട്രൽ ക്രൈംബ്രാഞ്ചിന്റേതാണ് നടപടി.ചെന്നൈയിലെ വസതിയിൽ എത്തിയാണ് കർണ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പുതുച്ചേരി ബാർ കൗൺസിൽ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ പരാതിയിലാണ് കർണ്ണന്റെ അറസ്റ്റ്.
മദ്രാസ്, കൊൽക്കത്ത ഹൈക്കോടതികളിൽ ജസ്റ്റിസ് ആയി സേവനം അനുഷ്ഠിച്ചിരുന്ന കർണ്ണൻ വിരമിച്ചതിന് ശേഷമാണ് ജഡ്ജിമാർക്കെതിരെയും കോടതിയ്‌ക്കെതിരെയും പരാമർശം നടത്തിക്കൊണ്ട് വീഡിയോ പ്രചരിപ്പിച്ചത്. ജഡ്ജിമാരെല്ലാം അഴിമതിക്കാരാണെന്നായിരുന്നു പരാമർശം.സംഭവത്തിൽ പുതുച്ചേരി ബാർ കൗൺസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതിന് പിന്നാലെയാണ് പരാതിയിൽ നടപടിയെടുത്തില്ലെന്ന് കാണിച്ച് ബാർ കൗൺസിൽ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.