ഹൈക്കോടതി ജഡ്ജിമാരെ വിമർശിച്ച് ജസ്റ്റിസ് സിറിയക് ജോസഫ്
"കോടതിയിൽ ഇരുന്ന് ഇവരെയൊക്കെ ആരാ പൊലീസ് ആക്കിയതെന്നു ഐ.പി. എസുകാരോട് ചോദിക്കുന്നത് നീതി അല്ലെന്നാണ് സിറിയക് ജോസഫിന്റെ വിമർശനം . ഇവരെയൊക്കെ ആരാ ജഡ്ജി ആക്കിയതെന്നു അവർ തിരിച്ചു ചോദിച്ചാൽ ജഡ്ജിമാർ എന്ത് ഉത്തരം പറയു'
കൊച്ചി :”ശബരിമല വിഷയത്തിൽ ഹൈക്കോടതി ജഡ്ജിമാരെ വിമർശിച്ച് ജസ്റ്റിസ് സിറിയക് ജോസഫ്. “കോടതിയിൽ ഇരുന്ന് ഇവരെയൊക്കെ ആരാ പൊലീസ് ആക്കിയതെന്നു ഐ.പി. എസുകാരോട് ചോദിക്കുന്നത് നീതി അല്ലെന്നാണ് സിറിയക് ജോസഫിന്റെ വിമർശനം . ഇവരെയൊക്കെ ആരാ ജഡ്ജി ആക്കിയതെന്നു അവർ തിരിച്ചു ചോദിച്ചാൽ ജഡ്ജിമാർ എന്ത് ഉത്തരം പറയു’
ജസ്റ്റിസ് വി. ആർ കൃഷ്ണയ്യർ അനുസ്മരണ ചടങ്ങിൽസംസാരിക്കുകയായിരുന്നു സിറിയക് ജോസഫ്.ശബരിമല വിഷയത്തില്‍ സുപ്രിം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെങ്കിലും അമിതാവേശം ശരിയല്ലെന്നും സിറിയക് ജോസഫ് പറഞ്ഞു. മതേതരത്വം എന്നാല്‍ മതനിഷേധം അല്ലെന്നായിരുന്നു ശബരിമല വിഷയം ചൂണ്ടിക്കാട്ടി എഴുത്തുകാരന്‍ സേതു പറഞ്ഞത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ശബരിമല വിഷയത്തില്‍ രാഷ്ട്രീയം കളിക്കുകയാണ് ബി.ജെ.പി എന്ന് ഒ അബ്ദു റഹ്മാന്‍ പറഞ്ഞു. ജസ്റ്റിസുമാരായ കെ.സുകുമാരന്‍, പികെ ഷംസുദ്ദീന്‍, പ്രൊഫ കെ അരവിന്ദാക്ഷന്‍, ടികെ ഹുസൈന്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.ഫോറം ഫോര്‍ ഡമോക്രസി ആന്‍ഡ് കമ്യൂണീക്കേഷന്‍ അമിറ്റി കേരള സംഘടിപ്പിച്ച ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ മെമ്മോറിയല്‍ സീരീസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചപ്പോഴാണ് ജഡ്ജിമാരെ വിമര്‍ശിച്ച് ജസ്റ്റിസ് സിറിയക് ജോസഫ് രംഗത്ത് വന്നത്.