ശിക്ഷ വിധിച്ച ജഡ്ജി പ്രതിക്ക് ബൈബിള്‍ നല്‍കി സംഭവം വിവാദത്തിലേക്ക്

കൊലപ്പെടുത്തിയ കേസ്സില്‍ പത്ത് വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ച ജഡ്ജി, ചേംബറില്‍ നിന്ന് ഇറങ്ങി വന്ന് പ്രതിയെ ആശ്ലേഷിക്കുകയും, തന്റെ സ്വകാര്യ ബൈബിള്‍ നല്‍കി, വേദ വാക്യങ്ങള്‍ ഉരുവിട്ട് ആശ്വസിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ വിവാദം കൊഴുക്കുന്നു

0

ഡാളസ്സ്: സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ വശ്രമിക്കുകയായിരുന്ന നിരപരാധിയായ ബോത്തം ജോണിനെ (27) മുറി മാറി കയറിയ വനിതാ പോലീസ് ഓഫീസര്‍ ആംബര്‍ ഗൈഗര്‍ തന്റെ മുറിയില്‍ ആരോ അതിക്രമിച്ചു കയറി എന്ന് തെറ്റിദ്ധരിച്ചു സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചു വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സില്‍ പത്ത് വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ച ജഡ്ജി, ചേംബറില്‍ നിന്ന് ഇറങ്ങി വന്ന് പ്രതിയെ ആശ്ലേഷിക്കുകയും, തന്റെ സ്വകാര്യ ബൈബിള്‍ നല്‍കി, വേദ വാക്യങ്ങള്‍ ഉരുവിട്ട് ആശ്വസിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ വിവാദം കൊഴുക്കുന്നു.

കോടതി മുറിയില്‍ വെച്ച് പ്രതിക്ക് ബൈബിള്‍ കൈമാറിയത് അനവസരത്തിലാണെന്നും, ജഡ്ജിയുടെ അധികാര പരിധി ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ഫ്രീഡം ഫ്രം റിലിഡിയന്‍ ഫൗണ്ടേഷന്‍ പ്രിതിനിധി മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ മൂത്ത മകന്‍ ടെക്‌സസ്സ് സ്റ്റേറ്റ് കമ്മീഷന്‍ ഓണ്‍ ജുഡീഷ്യല്‍ കോണ്ടക്റ്റ് മുമ്പാകെ പരാതി നല്‍കി. വിസ് കോണ്‍സില്‍ ആസ്ഥാനമായുള്ള ഈ സംഘടന, ഭരണ ഘടനാ ലംഘനമാണ് ജഡ്ജി ചെയ്തിരിക്കുന്നതെന്നും പരാതിയില്‍ ചൂണ്ടികാണിച്ചിട്ടുണ്ട് സ്വകാര്യ വ്യക്തികള്‍ക്ക് ഇത് അനുവദനീയമാണെങ്കിലും, ഗവണ്മെണ്ട് റോളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിയമം വേറെയാണെന്നും ഇവര്‍ പറയുന്നു. നീതി പീഠം സഹതാപം പ്രകടിപ്പിക്കുന്നത് മനസ്സിലാക്കാമെങ്കിലും, സഹതാപം അതിര്‍ വരമ്പുകള്‍ ലംഘിക്കണതാകരുത്. സംഘടനയുടെ അറ്റോര്‍ണി ആന്‍ഡ്രു എല്‍ സിസല്‍ വിശദീകരിച്ചു.

എന്നാല്‍ ടെക്‌സസ്സ് ആസ്ഥാനമായി മതസ്വതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഫസ്റ്റ് ലിബര്‍ട്ടി ഇന്‍സ്റ്റിറ്റിയൂട്ട് ജഡ്ജിയുടെ നടപടിയെ പിന്തുണച്ചു രംഗത്തെത്തിയിട്ടുണ്ട്. ജഡ്ജിയോട് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നുവെന്ന ഫസ്റ്റ് ലിബര്‍ട്ടി ഇന്‍സ്റ്റിറ്റിയ.ൂട്ട് ലീഗല്‍ കൗണ്‍സല്‍ പ്രതിനിധി ഹിറം സാസര്‍ പറഞ്ഞു. വരും ദിനങ്ങളില്‍ ചൂടേറിയ ചര്‍ച്ചക്ക് ഈ വിഷയം വിധേയമാകുമെന്നാണ് പ്രതീക്ഷിക്കുന്നു.

You might also like

-