ജോളി മാത്രമാണ് കൊല നടത്തിയതെന്ന് കരുതുന്നില്ല; സത്യം പുറത്തുവന്നതില്‍ സന്തോഷം, റോയിയുടെ സഹോദരിയും മകനും

മാതാപിതാക്കളുടെ മരണം കൊലപാതകം ആണെന്ന് സംശയിച്ചില്ലായിരുന്നു, ഞാനും സഹോദരനും സത്യം പുറത്ത് കൊണ്ട് വരാൻ ഒരുപാട് ബുദ്ധിമുട്ടി, ക്രൈംബ്രാഞ്ചില്‍ പുർണ്ണ വിശ്വാസം ഉണ്ടായിരുന്നെന്നും റോയിയുടെ സഹോദരി റെഞ്ചി പറഞ്ഞു

0

കോഴിക്കോട്പതിനേഴ് വർഷം കഴിഞ്ഞിട്ടും സത്യം പുറത്ത് വന്നതിൽ സന്തോഷമെന്ന് കൊല്ലപ്പെട്ട റോയിയുടെ സഹോദരിയും മകനും. തെറ്റ് ആര് ചെയ്താലും ശിക്ഷിക്കപ്പെടണമെന്ന് റോയിയുടെ മകൻ റോമോ പറഞ്ഞു.മാതാപിതാക്കളുടെ മരണം കൊലപാതകം ആണെന്ന് സംശയിച്ചില്ലായിരുന്നു, ഞാനും സഹോദരനും സത്യം പുറത്ത് കൊണ്ട് വരാൻ ഒരുപാട് ബുദ്ധിമുട്ടി, ക്രൈംബ്രാഞ്ചില്‍ പുർണ്ണ വിശ്വാസം ഉണ്ടായിരുന്നെന്നും റോയിയുടെ സഹോദരി റെഞ്ചി പറഞ്ഞു.
ഓസ്യത് വ്യാജമാണ് എന്ന് നേരത്തേ ബോധ്യപ്പെട്ടതാണ്, കൂടുതൽ സത്യങ്ങൾ പുറത്തു വരേണ്ടതുണ്ടെന്നും അവർ കൂട്ടി ചേർത്തു.

തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണമെന്നായിരുന്നു റോയിയുടെ മകൻ റോമോയുടെ പ്രതികരണം. വർഷങ്ങൾ എത്ര കഴിഞ്ഞാലും സത്യം ഒരിക്കൽ പുറത്തുവരുമെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞെന്നും തങ്ങൾക്ക് കിട്ടേണ്ട ഉത്തരം കിട്ടിക്കഴിഞ്ഞെന്നും റെഞ്ചി വ്യക്തമാക്കി തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണമെന്നായിരുന്നു റോയിയുടെ മകൻ റോമോയുടെ പ്രതികരണം.

You might also like

-