ജോയി ചെമ്മാച്ചേലിന്റെ അനുസ്മരണം ചിക്കാഗോയിൽ

0

ചിക്കാഗോ: അമേരിക്കന്‍, ചിക്കാഗോ മലയാളികളുടെ മനസ്സ് തൊട്ടറിഞ്ഞ,ആളായിരുന്നു ജോയി ചെമ്മാച്ചേലിൽ കര്‍ഷകന്‍ എന്ന് അറിയപ്പെടാന്‍ ആഗ്രഹിച്ചിരുന്ന, അമേരിക്കൻ മലയാളികൾക്കിടയിൽ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റാരേക്കാളും മുമ്പന്തിയില്‍ നിന്നിരുന്ന, ജോയി ഒടുവില്‍ ഈശ്വര നിശ്ചയത്തിനു മുന്നില്‍ സ്വയം ഏല്‍പിച്ച് മരണത്തെ പുല്കി
അമേരിക്കയിലെത്തിയ നാള്‍ മുതല്‍ ഏറ്റവും അടുത്ത് ഇടപഴകുന്നതിനും, ചിക്കാഗോ മലയാളി അസോസിയേഷന്‍, ചര്‍ച്ചിലെ വിവിധ സംഘടനകള്‍, സാമൂഹ്യ-സാംസ്കാരിക സംഘടനകള്‍ ഇവയിലെല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനും, എളിയ മാധ്യമ പ്രവര്‍ത്തകനായി പ്രവര്‍ത്തനം ആരംഭിച്ച തനിക്ക് ലോകമെങ്ങും അറിയപ്പെടുന്ന തലത്തിലേക്ക് ഉയരുവാന്‍ കഴിഞ്ഞതില്‍ ചെമ്മാച്ചേലിന്റെ സ്വാധീനം നിര്‍ണ്ണായകമായിരുന്നെന്ന് പുതുക്കുളം അനുസ്മരിച്ചു. ചെമ്മാച്ചേലിന്റെ കുടുംബവുമായുള്ള ഊഷ്മള ബന്ധം നാളിതുവരെ കാത്തുസൂക്ഷിക്കുവാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. സ്വന്തം സഹോദരനെപ്പോലെ സ്‌നേഹിച്ചിരുന്ന ചെമ്മാച്ചേലിന്റെ ആകസ്മിക വിയോഗം തന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു. ഇത്രയും വാചകങ്ങള്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ വിതുമ്പലുകള്‍ അടക്കാന്‍ കഴിയാതെ വിഷമിക്കുന്ന ജോയിച്ചന്‍ പുതുക്കുളം കൂടിയിരുന്നവരുടെ കണ്ണുകളേയും ഈറനണിയിച്ചു. ജോയ് നമ്മെ വിട്ടുപിരിഞ്ഞുപോയെങ്കിലും അദ്ദേഹത്തിന്റെ സ്മരണകള്‍ കാലത്തിന്റെ കുത്തൊഴുക്കിനുപോലും തുടച്ചുകളയാന്‍ അസാധ്യമാണെന്നും ജോയിച്ചന്‍ ഓര്‍മ്മിച്ചു. സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചും, എന്നും പ്രത്യേകം പ്രാര്‍ത്ഥിക്കുമെന്നും ഉറപ്പു നല്‍കിയാണ് അനുസ്മരണ സന്ദേശം അവസാനിപ്പിച്ചത്.

You might also like

-