പ്രമുഖ വ്യവസായി ജോയ് അറയ്ക്കലിന്റെ മരണം ആത്മഹത്യയാണെന്ന് ദുബായ് പൊലീസ്

അത് ആത്മഹത്യ തന്നെയാണ്. അന്വേഷണം പൂർത്തിയായി. മൃതദേഹം ഇന്ത്യയിലേക്ക് അയച്ചു'' - ബ്രിഗേഡിയർ അബ്ദുള്ള ഖാദിം ബിൻ സൊറൗർ പറഞ്ഞു. സംഭവസമയത്ത് സൃഹൃത്തിനും മകനുമൊപ്പമായിരുന്നു ജോയ് അറക്കൽ ഉണ്ടായിരുന്നത്. പുകവലിക്കാനായി പുറത്തേക്ക് പോയശേഷം കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

0

ദുബായ്: കേരളത്തിൽ നിന്നുള്ള പ്രമുഖ വ്യവസായി ജോയ് അറയ്ക്കലിന്റെ മരണം ആത്മഹത്യയാണെന്ന് ദുബായ് പൊലീസ്. ഏപ്രിൽ 23ന് ജോയ് അറക്കൽ ബിസിനസ് ബേയിലെ 14ാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബുർ ദുബായ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുള്ള ഖാദിം ബിൻ സൊറൗർ പറഞ്ഞതായി വിവിധ ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെ സോഷ്യൽ മീഡിയയിൽ വിവിധ തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗികമായ ഒരു സ്ഥിരീകരണം ലഭിച്ചത്.

”അത് ആത്മഹത്യ തന്നെയാണ്. അന്വേഷണം പൂർത്തിയായി. മൃതദേഹം ഇന്ത്യയിലേക്ക് അയച്ചു” – ബ്രിഗേഡിയർ അബ്ദുള്ള ഖാദിം ബിൻ സൊറൗർ പറഞ്ഞു. സംഭവസമയത്ത് സൃഹൃത്തിനും മകനുമൊപ്പമായിരുന്നു ജോയ് അറക്കൽ ഉണ്ടായിരുന്നത്. പുകവലിക്കാനായി പുറത്തേക്ക് പോയശേഷം കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. കുടുംബാംഗങ്ങൾ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. ഗോൾഡ് കാർഡ് വിസ കൈവശമുള്ള ജോയ് അറയ്ക്കൽ മരിച്ചത് സാമ്പത്തിക കാരണങ്ങൾ കൊണ്ടാണെന്നും പൊലീസ് വ്യക്തമാക്കി
ഇരുപത് വർഷത്തോളമായി യുഎഇ ആസ്ഥാനമായി ബിസിനസ് നടത്തുന്ന ജോയ് അറയ്ക്കൽ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റ മാനേജിങ് ഡയറക്ടറായിരുന്നു. എണ്ണവ്യാപാര മേഖലയിലായിരുന്നു സാമ്രാജ്യം കെട്ടിപ്പട‌ുത്തത്. ജുമൈറയിൽ ഭാര്യ സെലിൻ മക്കളായ അരുൺ, ആഷ് ലി എന്നിവരോടൊപ്പമായിരുന്നു താമസം. ചാർട്ടേർഡ് എയർ ആംബുലൻസിൽ കൊണ്ടുപോകുന്ന മൃതദേഹത്തെ കുടുംബവും അനുഗമിക്കുമെന്ന് ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ പറഞ്ഞു

You might also like

-