പ്രളയദുരിതത്തില്‍ നിന്ന് കരകയറാന്‍ വൃക്ക വില്‍പനക്ക് വച്ച ജോസഫിന് സഹായ വാഗ്ദാനം കഴിഞ്ഞ ദിവസ്സം  ഇന്ത്യാവിഷൻ മീഡിയയാണ് ജോസഫിന്റെ ദുരിതം പുറംലോകത്തെത്തിച്ചത്

0

.ഇടുക്കി :പ്രളയദുരിതത്തില്‍ നിന്ന് കര കയറാന്‍ വൃക്ക വില്‍പനക്ക് ഒരുങ്ങിയ ഇടുക്കി സ്വദേശി ജോസഫിന്റെ വീട്ടില്‍ സഹായ വാഗ്ദാനവുമായി ജില്ലാ കലക്ടറെറം  ദേവികുളം എം എൽ എ  എസ് രാജേന്ദ്രനുമെത്തി  കൃഷി വകുപ്പ് മന്ത്രി  വി എസ്  സുനിൽ കുമാറിന്റെയും . വൈദുതി വകുപ്പ്  മന്ത്രി എം എം മാണിയുടെയും  നിർദേശത്തെത്തുടർന്നാണ്   കലക്ടര്‍ എത്തിയത്. ഇന്ന് തന്നെ കലക്ടര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കസ്‌ജിജ്ഞ 13 ണ്  ഇന്ത്യ വിഷൻമീഡിയയാണ്   ജോസഫിന്റെ ദുരിതം പുറംലോകത്തെഅറിയിച്ചത്

വെള്ളത്തൂവല്‍ പഞ്ചായത്തിലെ തണ്ണിക്കോട്ട് ജോസഫാണ് പ്രളയദുരിതത്തില്‍ നിന്ന് കരകയറാന്‍ സ്വന്തം വൃക്ക വില്‍പനയ്ക്കെന്ന് ബോര്‍ഡ് പ്രളയം തകർത്ത  വീടിന്റെ അവശേഷിച്ച  ഭിത്തിയിൽ എഴുതി പിടിപ്പിച്ചത്  . വെള്ളത്തൂവല്‍ പോലീസ്  സ്റ്റേഷൻ  സമീപം 40 സെന്‍റ് ഭൂമിയും അതില്‍ മൂന്നു മുറികളുള്ള വീടും നാല് കടമുറികളുമാണ് ഉള്ളത്.

ജോസഫ്‌ തകർന്ന വീടിന് മുകളിൽ ബോർഡ് സ്ഥാപിച്ചിരിക്കുന്നു

കടമുറികളില്‍ നിന്ന് ലഭിച്ചിരുന്ന വാടകയായിരുന്നു 72കാരനായ ജോസഫിന്‍റെ വരുമാനം. എന്നാല്‍ കഴിഞ്ഞ പ്രളയകാലത്ത് മണ്ണിടിഞ്ഞുവീണ് കടമുറികള്‍ പൂര്‍ണമായും നശിക്കുകയും വീടിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. കുടിവെള്ളത്തിനായി ഉണ്ടായിരുന്നു കിണറും പ്രളയത്തിൽ  മണ്ണിടിഞ്ഞു വീണ്  മുടിപ്പോയി  പല അപേക്ഷകള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നല്‍കിയിട്ടും എവിടെനിന്നും സഹായം ലഭിച്ചില്ല.

വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിലെ 12-ാംവാര്‍ഡിലാണ് ജോസഫും ഭാര്യ ആലീസും താമസിച്ച് വരുന്നത്.നാല്‍പ്പത് സെന്റ് ഭൂമി വെള്ളത്തൂവല്‍ ടൗണിനു സമീപം ജോസഫിന്റെ കൈവശമുണ്ട്.ഇതില്‍ മൂന്ന് മുറികള്‍ ഉള്ളൊരു വീടും നാല് കടമുറികളും ജോസഫിന് സ്വന്തമായി ഉള്ളത് .ഇതില്‍ നിന്നും വാടക ഇനത്തില്‍ ലഭിച്ചിരുന്ന തുകയായിരുന്നു ജോസഫിന്റെയും ഭാര്യയുടെയും ഏക വരുമാന മാര്‍ഗ്ഗം.കഴിഞ്ഞ ആഗസ്റ്റ് പതിനഞ്ചിന് ഉണ്ടായ കനത്തമഴയില്‍ വീടിനോട് ചേര്‍ന്നുണ്ടായിരുന്ന കടമുറികള്‍ മണ്ണിടിഞ്ഞു തകര്‍ന്നു.പ്രളയ ശേഷം തകര്‍ന്ന കടമുറികള്‍ പുനര്‍നിര്‍മ്മിക്കാന്‍ ഒരിടത്തുനിന്നും നിന്നും സഹായം ലഭിച്ചില്ലെന്ന് ജോസഫ് ആരോപിക്കുന്നു .സഹായമഭ്യര്‍ത്ഥിച്ച് താന്‍ കയറിയിറങ്ങാത്ത ഓഫീസുകളില്ല.നല്‍കാത്ത അപേക്ഷകളില്ല.എല്ലായിടത്തു നിന്നും അവഗണനയായിരുന്നു മിച്ചം.ഇതില്‍ പ്രകോപിതനായാണ് ജോസഫ് വൃക്കവില്‍പ്പനക്കെന്നെഴുതി പരസ്യപ്പെടുത്തിയത്.

ജോസഫിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എല്ലായിടത്തും ഒരല്‍പ്പം കൈക്കൂലിയുടെ കുറവുണ്ട്.തന്റെ കൈയ്യില്‍ അങ്ങനെ നല്‍കാന്‍ പണമില്ല.വൃക്ക വിറ്റ് പണം ലഭിച്ചാല്‍ അതിലൊരോഹരി കൈക്കൂലിയായി നല്‍കാമെന്നും ജോസഫ് പറഞ്ഞു.അതേസമയം  സർക്കാരിൽ നിന്നും സഹായം ലഭിച്ചാൽ  ഇനി വൃക്ക  വിൽക്കേണ്ടി വരില്ലെന്ന്  ജോസഫ് പറഞ്ഞു .

കഴിഞ്ഞ ദിവസ്സം ഇന്ത്യാവിഷൻ മീഡിയയാണ് ജോസഫിന്റെ ദുരിതം പുറംലോകത്തെത്തിച്ച വാർത്ത

ജോസഫ്‌ തകർന്ന വീടിന് മുകളിൽ ബോർഡ് സ്ഥാപിച്ചിരിക്കുന്നു

ഇടുക്കി :പ്രളയം വരുത്തിയ കെടുതിയിൽ നിന്നും കരകയറാന്‍ വൃക്ക വില്‍പ്പനക്കുണ്ടെന്ന് വീടിനു മുകളിൽ ബോർഡ് സ്ഥാപിച്ച് പരസ്യപ്പെടുത്തി കാത്തിരിക്കുകയാണ് വെള്ളത്തൂവല്‍ സ്വദേശി ജോസഫ് എന്ന കർഷകൻ കടക്കെണിയിൽ പെട്ട് ഒരു മാസത്തിനിടെ നാലു കർഷകർ ജീവനൊടുക്കിയ ജില്ലയിൽ നിന്നാണ് വീടിനു മുകളിൽ വൃക്ക വിൽക്കാൻ ഉണ്ടെന്ന ബോർഡ് സ്ഥാപിച്ച് വെള്ളത്തൂവൽ തണ്ണിക്കോട്ട് ജോസഫ് 76 ,വൃക്ക വാങ്ങാൻ ആളെത്തുന്നതുകത്ത് ഇരിക്കുന്നത് വെള്ളത്തൂവൽ അടിമാലി റോഡരികിലാണ്ജോസഫ്ന്റെ വീട്

.കഴിഞ്ഞ പ്രളയത്തിൽ ജോസഫ്‌ന്റെ വീട് തകർന്നിരുന്നു വീടിനോട് ചേർന്നുള്ള കടമുറികൾ വാടകക്ക് നൽകിയായിരുന്നു ഇയാളും കുടുംബവും കഴിഞ്ഞു വന്നിരുന്നത് പ്രളയത്തിൽ വീടും കടമുറികളും പൂർണമായും തകർന്നു സഹായം അഭ്യർത്ഥിച്ച ജോസഫ് മുട്ടാത്ത വാതിലുകൾ ഇല്ലാ സർക്കാർ പ്രഖ്യപിച്ച നഷ്ടപരിഹാരം ലഭിക്കാൻ ഉദോഗസ്ഥർക്ക് .കൈക്കൂലി കൊടുക്കാത്തതിനാല്‍ ഒരു സഹായവും കിട്ടിയില്ല. ജീവിതത്തിൽ ഒരിക്കൽ പോലും കൈക്കൂലി നൽകി കാര്യം സാധിക്കാത്ത തനിക്ക് നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ കൈക്കൂലി നൽകേണ്ട സ്ഥിയാണുള്ളത് ഇതിനായി വൃക്കവില്‍പ്പനക്ക് വയ്ക്കുന്നുവെന്നാണ് ജോസഫിന്റെ പറയുന്നത് ജോസഫ്‌ ഇക്കാര്യം പറയുക മാത്രമല്ല വൃക്കവില്‍പ്പനക്കെന്നെഴുതിയ പരസ്യം തകർന്ന വീടിന്റെ അവശേഷിപ്പുകൾ സ്ഥാപിക്കുയതും ചെയ്തു

വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിലെ 12-ാംവാര്‍ഡിലാണ് ജോസഫും ഭാര്യ ആലീസും താമസിച്ച് വരുന്നത്.നാല്‍പ്പത് സെന്റ് ഭൂമി വെള്ളത്തൂവല്‍ ടൗണിനു സമീപം ജോസഫിന്റെ കൈവശമുണ്ട്.ഇതില്‍ മൂന്ന് മുറികള്‍ ഉള്ളൊരു വീടും നാല് കടമുറികളും ജോസഫിന് സ്വന്തമായി ഉള്ളത് .ഇതില്‍ നിന്നും വാടക ഇനത്തില്‍ ലഭിച്ചിരുന്ന തുകയായിരുന്നു ജോസഫിന്റെയും ഭാര്യയുടെയും ഏക വരുമാന മാര്‍ഗ്ഗം.കഴിഞ്ഞ ആഗസ്റ്റ് പതിനഞ്ചിന് ഉണ്ടായ കനത്തമഴയില്‍ വീടിനോട് ചേര്‍ന്നുണ്ടായിരുന്ന കടമുറികള്‍ മണ്ണിടിഞ്ഞു തകര്‍ന്നു.പ്രളയ ശേഷം തകര്‍ന്ന കടമുറികള്‍ പുനര്‍നിര്‍മ്മിക്കാന്‍ ഒരിടത്തുനിന്നും നിന്നും സഹായം ലഭിച്ചില്ലെന്ന് ജോസഫ് ആരോപിക്കുന്നു .സഹായമഭ്യര്‍ത്ഥിച്ച് താന്‍ കയറിയിറങ്ങാത്ത ഓഫീസുകളില്ല.നല്‍കാത്ത അപേക്ഷകളില്ല.എല്ലായിടത്തു നിന്നും അവഗണനയായിരുന്നു മിച്ചം.ഇതില്‍ പ്രകോപിതനായാണ് ജോസഫ് വൃക്കവില്‍പ്പനക്കെന്നെഴുതി പരസ്യപ്പെടുത്തിയത്.

ജോസഫിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എല്ലായിടത്തും ഒരല്‍പ്പം കൈക്കൂലിയുടെ കുറവുണ്ട്.തന്റെ കൈയ്യില്‍ അങ്ങനെ നല്‍കാന്‍ പണമില്ല.വൃക്ക വിറ്റ് പണം ലഭിച്ചാല്‍ അതിലൊരോഹരി കൈക്കൂലിയായി നല്‍കാമെന്നും ജോസഫ് പറഞ്ഞു.

നാല്‍പ്പത് സെന്റ് ഭൂമി കൈവശമുണ്ടെങ്കിലും പുരയിടത്തിനിതുവരെ പട്ടയം ലഭിച്ചിട്ടില്ല.നിരവധി വര്‍ഷമായി ജോസഫും ഭാര്യയും പ്രളയം തകര്‍ത്ത ഈ വീട്ടിലാണ് താമസിച്ച് വന്നിരുന്നത്.ഭാര്യയുടെ സ്വര്‍ണ്ണം വിറ്റ് ലഭിച്ച 60000 രൂപയോളം മുടക്കി വീടിനു മുകളിലേക്ക് ഇടിഞ്ഞ് വീണ മണ്ണ് നീക്കം ചെയ്തു.മേസ്തിരിപ്പണിക്കാരനായ ജോസഫ് ഇടുക്കി അണക്കെട്ടിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങലുമായാണ് ജില്ലയിൽ കുടിയേറുന്നത്
ഇപ്പോൾ രോഗികൂടിയായ തനിക്ക് ഇനി ജീവിതം മുമ്പോട്ട് കൊണ്ടുപോകുവാൻ മറ്റ് നിര്‍വാഹമില്ലെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.

You might also like

-