ഹോട്ട് ഡോഗ് തീറ്റ മത്സരത്തില്‍ ചെസ്റ്റ്‌നട്ട് ദേശീയ ചാംമ്പ്യന്‍.

77 ഹോട്ട് ഡോഗുകള്‍ അകത്താക്കിയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയം ആഘോഷിച്ചത്. ഇത്തവണ മൂന്നെണ്ണത്തിന്റെ കുറവുണ്ട്. പത്തൊമ്പത് പേരായിരുന്നു മത്സരത്തില്‍ പങ്കെടുത്തത്.

0

ന്യുയോര്‍ക്ക്: എല്ലാവര്‍ഷവും ജൂലായ് 4 ന് നേതന്‍സ് ഫേമസ് സംഘടിപ്പിക്കുന്ന ഹോട്ട് ഡോഗ് തീറ്റ മത്സരത്തില്‍ 74 ഹോട്ട് ഡോഗുകള്‍ അകത്താക്കി ജോയ് ചെസ്റ്റനട്ട് ദേശീയ ചാംമ്പ്യന്‍ പദവി കരസ്ഥമാക്കി. പത്തു മിനിട്ടായിരുന്നു മത്സര സമയം. തുടര്‍ച്ചയായ 12–ാം തവണയാണ് ചെസ്റ്റ്‌നട്ട് ചാംമ്പ്യന്‍ പദവിയിലെത്തുന്നത്.

കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് ഭേദിക്കാന്‍ ഈ വര്‍ഷം ചെസ്റ്റ്‌നട്ടിന് കഴിഞ്ഞില്ല. 77 ഹോട്ട് ഡോഗുകള്‍ അകത്താക്കിയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയം ആഘോഷിച്ചത്. ഇത്തവണ മൂന്നെണ്ണത്തിന്റെ കുറവുണ്ട്. പത്തൊമ്പത് പേരായിരുന്നു മത്സരത്തില്‍ പങ്കെടുത്തത്.

സ്ത്രീകളില്‍ മിക്കി സുഡൊ 31 ഹോട്ട് ഡോഗുകള്‍ കഴിച്ചു ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വര്‍ഷം 37 ഹോട്ട് ഡോഗുകള്‍ കഴിച്ചായിരുന്നു ഇവര്‍ ചാമ്പ്യന്‍ പദവി നേടിയത്. ആറാം തവണയാണ് ഇവര്‍ വിജയ കിരീടം ചൂടുന്നത്.

1916 മുതല്‍ ആരംഭിച്ച തീറ്റ മത്സരത്തില്‍ 2007 ന് ശേഷം പുരുഷ വിഭാഗത്തില്‍ ചെസ്റ്റ്‌നട്ടായിരുന്നു വിജയിച്ചതെങ്കിലും ഒരു തവണ ചെസ്റ്റ്‌നട്ടില്‍ നിന്നും റ്റേക്കുറു കോമ്പയാഷി കിരീടം തട്ടിയെടുത്തിരുന്നു. ഈ വര്‍ഷം ഇദ്ദേഹം മത്സരത്തില്‍ പങ്കെടുത്തില്ല.

വിജയികള്‍ക്ക് 10,000 ഡോളറാണ് സമ്മാനമായി ലഭിച്ചത്.

You might also like

-