ഹൂസ്റ്റണ്‍ ഐ പി സി ഹെബ്രോന്‍ റിവൈവല്‍ 2019 ജൂലായ് 8 മുതല്‍.

ജൂലായ് 8 മുതല്‍ 13 വരെ വൈകിട്ട് 7 മുതല്‍ രാത്രിയോഗങ്ങളും, 11 മുതല്‍ 13 വരെ രാവിലെ 10 മുതല്‍ ബൈബിള്‍ പഠന ക്ലാസ്സുകളും ഉണ്ടായിരിക്കും.

0

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഐ പി സി ഹെബ്രോന്‍ ജൂലായ് 8 മുതല്‍ പതിമൂന്ന് വരെ ഉണര്‍വ് യോഗങ്ങള്‍ സംഘടിപ്പിക്കുന്നു. റിവൈവല്‍ 2019 എന്ന നാമകരണം ചെയ്തിട്ടുള്ള സുവിശേഷ യോഗങ്ങളില്‍ കേരളത്തില്‍ കേരളത്തില്‍ നിന്നുള്ള പ്രമുഖ സുവിശേഷ പ്രാസംഗികനും, വേദ പണ്ഡിതനുമായ പാസ്റ്റര്‍ ബാബു ചെറിയാന്‍ മുഖ്യ പ്രഭാഷകനാണ് സിസ്റ്റര്‍ പെര്‍സിസ് ജോണ്‍ ആരാധനക്ക് നേതൃത്വം നല്‍കും.

ജൂലായ് 8 മുതല്‍ 13 വരെ വൈകിട്ട് 7 മുതല്‍ രാത്രിയോഗങ്ങളും, 11 മുതല്‍ 13 വരെ രാവിലെ 10 മുതല്‍ ബൈബിള്‍ പഠന ക്ലാസ്സുകളും ഉണ്ടായിരിക്കും. സുവിശേഷ യോഗങ്ങളിലേക്കും, ബൈബിള്‍ പഠന ക്ലാസ്സുകളിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി സീനിയര്‍ പാസ്റ്റര്‍ റവ ഡോ സാബു വര്‍ഗീസ്, അസ്സോസിയേറ്റ് പാസ്റ്റര്‍ റവ സാം റ്റി വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 215 939 7512, 832 423 7654