ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളുമായി മാനവിഭവശേഷി മന്ത്രാലയം ഇന്നും ചര്‍ച്ച നടത്തും.
വിസിയെ നീക്കം ചെയ്യാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് വിദ്യര്‍ത്ഥികള്‍. ഇന്നലെ നടത്തിയ വിദ്യാര്‍ത്ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു
ഡൽഹി :ഫീസ് വർധനക്കെതിരെ മാസങ്ങളായി സമരം തുടരുന്ന ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളുമായി മാനവിഭവശേഷി മന്ത്രാലയം ഇന്നും ചര്‍ച്ച നടത്തും. ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വീണ്ടും ചര്‍ച്ച. സര്‍വകലാശാല വി സിയുമായും മന്ത്രാലയ സെക്രട്ടറി ചര്‍ച്ച നടത്തും.വിസിയെ നീക്കം ചെയ്യാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് വിദ്യര്‍ത്ഥികള്‍. ഇന്നലെ നടത്തിയ വിദ്യാര്‍ത്ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. അധ്യായനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എബിവിപിയുടെ നേതൃത്തില്‍ ക്യാമ്പസില്‍ ഇന്ന് മാര്‍ച്ച് നടത്തും.വിസിയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ എംപി ബിനോയ് വിശ്വം കേന്ദ്ര മാനവിഭവശേഷി മന്ത്രി രമേഷ് പൊക്രിയാലിന് കത്തയച്ചു. അതിനിടെ ശീതകാല സെമസ്റ്റര്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളില്‍ നിന്ന് സര്‍വീസ് ചാര്‍ജും യൂട്ടിലിറ്റി ചാര്‍ജും ഈടാക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഇന്നലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം