ജെ എൻ യു വിദ്യാർത്ഥി സമരം ശക്തമാക്കി ഡല്‍ഹിയിലെ നാല് മെട്രോ സ്‌റ്റേഷനുകള്‍ താത്കാലികമായി അടച്ചു.
ഉദ്യോഗ് ഭവന്‍, പട്ടേല്‍ ചൗക്ക്, ലോക് കല്യാണ്‍ മാര്‍ഗ്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് സ്റ്റേഷനുകളുടെ പ്രവേശന കവാടങ്ങളാണ് താത്കാലികമായി അടച്ചത്
ജെഎന്‍യുവിൽ സമരം നടത്തുന്ന വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. സിആര്‍പിഎഫും പൊലീസും .
വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇരച്ചുകയറി. തെരുവുവിളക്കുകള്‍ അണച്ചശേഷമായിരുന്നു പൊലീസ് നടപടി തെരുവുവിളക്കുകള്‍ അണച്ചശേഷമായിരുന്നു പൊലീസ് നടപടി. വിദ്യാര്‍ഥികള്‍ ചിതറിയോടി
നിരവധിപേര്‍ക്ക് പരുക്കേറ്റു
ഡൽഹി :ഹോസ്റ്റല്‍ ഫീസ് വര്‍ധനവ് പിന്‍വലിക്കുക അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ച് തുടരുന്നു. പൊലീസുമായുള്ള സംഘര്‍ഷത്തിനു ശേഷം വിവിധ വഴികളിലേക്ക് പിരിഞ്ഞ വിദ്യാര്‍ത്ഥികള്‍ പ്രധാന പാതയില്‍ നിന്ന് മാര്‍ച്ച് വീണ്ടും പുനഃരാരംഭിച്ചു. പ്രക്ഷോഭം അക്രമാസക്തമായതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ നാല് മെട്രോ സ്‌റ്റേഷനുകള്‍ താത്കാലികമായി അടച്ചു. ഉദ്യോഗ് ഭവന്‍, പട്ടേല്‍ ചൗക്ക്, ലോക് കല്യാണ്‍ മാര്‍ഗ്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് സ്റ്റേഷനുകളുടെ പ്രവേശന കവാടങ്ങളാണ് താത്കാലികമായി അടച്ചത്. പോലീസിന്റെ നിര്‍ദേശ പ്രകാരമാണ് മെട്രോ സ്‌റ്റേഷനുകള്‍ അടച്ചതെന്ന് ഡിഎംആര്‍സി (ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍) അറിയിച്ചു.
ജെഎൻയുവിൽ ഉടലെടുത്ത സംഘർഷാവസ്ഥയെ തുടർന്ന് 20 വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് കെട്ടിയ ബാരിക്കേഡുകൾ വിദ്യാർത്ഥികൾ തകർക്കാൻ ശ്രമിച്ചതോടെയാണ് പൊലീസ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്.ജെഎൻയുവിലെ ഹോസ്റ്റൽ ഫീസ് വർധനവിനെതിരെ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി പാർലമെന്റിലേക്ക് സംഘടിപ്പിച്ച ലോംഗ് മാർച്ചിനിടെയാണ് സംഘർഷാവസ്ഥ ഉണ്ടായത്
നിരോധനാജ്ഞ ലംഘിച്ച് ആയിരത്തിലധികം വിദ്യാര്‍ത്ഥികളാണ് കാമ്പസിലെ പ്രധാന ഗേറ്റില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ തള്ളിമാറ്റി പുറത്തിറങ്ങിയത്. പ്രധാന പാതയ്ക്ക് സമീപത്ത് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും വിദ്യാര്‍ത്ഥികള്‍ തള്ളിമാറ്റിയതോടെ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. വിദ്യാര്‍ത്ഥികളെ ശാന്തരാക്കി തിരിച്ചയക്കാനുള്ള പൊലീസിന്റെ ശ്രമം പാളി. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് അടക്കം അറുപതിലധികം വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വൈകുന്നേരം വിട്ടയച്ചു.ഫീസ് വര്‍ധനവ് പിന്‍വലിക്കുന്നത് അടക്കം വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കേന്ദ്ര ആഭ്യന്തര മാനവ വിഭവശേഷി മന്ത്രാലയം ഉന്നതാധികാര സമിതിയെ നിയോഗിച്ചു. അതേസമയം സമിതിയില്‍ പ്രാതിനിധ്യം വേണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.