ആൾക്കൂട്ടക്കൊലപാതകങ്ങൾ നിരോധിച്ച് ജാർഖണ്ഡ് നിയമസഭ
ബിജെപി അംഗങ്ങളുടെ ശക്തമായ എതിർപ്പിനിടെയാണ് ബിൽ പാസാക്കിയത്.
ഛത്തീസ്ഗഢ് : ന്യൂനപക്ഷങ്ങളെ ലക്‌ഷ്യം വച്ചുള്ള ആൾക്കൂട്ട കൊലപാതകനകളും അക്രമങ്ങളും നിയന്ത്രിക്കാൻ നിയമ കൊണ്ടുവന്ന് ജാർഖണ്ഡ് നിയമസഭ. ആൾക്കൂട്ടക്കൊലപാതകങ്ങൾ നിരോധിസിച്ചുകൊണ്ട് ജാർഖണ്ഡ് നിയമസഭ ബിൽ പാസാക്കി. ബിജെപി അംഗങ്ങളുടെ ശക്തമായ എതിർപ്പിനിടെയാണ് ബിൽ പാസാക്കിയത്. ആൾക്കൂട്ട ആക്രമണങ്ങളിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് പരമാവധി ജീവപര്യന്തം തടവും 25 ലക്ഷം രൂപ വരെ പിഴയുമാണ് ബില്ലിൽ വ്യവവസ്ഥചെയ്യുന്നത് .
രാജ്യത്ത് ആൾക്കൂട്ടക്കൊലകൾ നിരോധിച്ചുകൊണ്ട് നിയമം കൊണ്ടുവരുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ജാർഖണ്ഡ്. പശ്ചിമ ബംഗാൾ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ് നേരത്തെ നിയമം പാസാക്കിയത്. ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാനും ആൾക്കൂട്ടക്കൊലകൾ ഇല്ലാതാക്കാനുമാണ് നിയമം കൊണ്ടുവരുന്നതെന്ന് സർക്കാർ വ്യക്തമാക്കി.സ്‌ഫോടനാത്മകവും നിരുത്തരവാദപരവുമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുക, ഇരകൾക്ക് സൗജന്യ വൈദ്യസഹായം നൽകൽ, ഇരകൾക്കോ സാക്ഷികൾക്കോ ജീവന് ഭീഷണയുണ്ടാക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുക തുടങ്ങിയ വകുപ്പുകളും നിയമത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ആൾക്കൂട്ട ആക്രമണങ്ങൾ നിയന്ത്രിക്കാനും നടപടിയെടുക്കാനും ഐജി റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ നോഡൽ ഓഫീസറായി നിയോഗിക്കണമെന്നും ബില്ലിൽ പറയുന്നു. പ്രാദേശിക ഇന്റലിജൻസ് യൂണിറ്റുകളുടെ യോഗം മാസത്തിലൊരിക്കലെങ്കിലും നോഡൽ ഓഫീസർ വിളിച്ചുചേർക്കണം. സോഷ്യൽ മീഡിയ അടക്കം നിരീക്ഷിച്ച് ആൾക്കൂട്ട ആക്രമണങ്ങളിലേക്ക് നയിക്കുന്ന വിദ്വേഷ പ്രചാരണങ്ങൾ തടയാൻ നടപടി സ്വീകരിക്കണമെന്നും ബില്ലിൽ പറയുന്നു.