ഇന്ത്യാ ജീവകാരുണ്യ ട്രസ്റ്റിന്റെ ഒമ്പതുകോടിയുടെ വിദ്യാഭ്യാഭ്യാസ സ്കോളർ ഷിപ്പ് വിതരണം ചെയ്തു

പഠനത്തില്‍ സമര്‍ത്ഥരായവരായ പണമില്ലാത്തതിനാൽ പഠനം തുടരാന്‍ ബുദ്ധിമുട്ടു അനുഭവിക്കുന്നവരേയും കണ്ടെത്തിയാണ് ജോസഫ്‌ ചാണ്ടിയുടെ ഇന്ത്യ ജീവകാരുണ്യ ട്രസ്ററ്സ്‌കോളര്‍ഷിപ്പു  വിതരണം ചെയ്തത് .

0

ഡാളസ് : അമേരിക്കൻ മലയാളി ജോസഫ് ചാണ്ടി നേതൃത്വം നൽകുന്ന കാരുണ്യ ട്രൂസ്റ്റിന്റെ ഈ വർഷത്തെ സഹായ വിതരണം കോട്ടയത്ത് നടന്നു ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും, പ്രത്യേകിച്ചും കേരളത്തിന്റെ എല്ലാ പ്രദേശത്തു  ട്രസ്റ്റ് ഭാരവാഹികൾ നേരിട്ടു സന്ദർശിച്ചു . പഠനത്തില്‍ സമര്‍ത്ഥരായവരായ പണമില്ലാത്തതിനാൽ പഠനം തുടരാന്‍ ബുദ്ധിമുട്ടു അനുഭവിക്കുന്നവരേയും കണ്ടെത്തിയാണ് ജോസഫ്‌ ചാണ്ടിയുടെ ഇന്ത്യ ജീവകാരുണ്യ ട്രസ്ററ്സ്‌കോളര്‍ഷിപ്പു  വിതരണം ചെയ്തത് .

കോട്ടയം ബസേലിയസ് കോളേജില്‍ ചേര്‍ന്ന് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പു വിതരണോല്‍ഘാടന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നവജീവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പിയു തോമസ് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു . 292000 സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും, 21,000 കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുംമാണ് വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ചെയ്തത് .അകെ ഒൻപതു കോടിയുടെ വിദ്യാഭ്യാസ സ്കോളർ ഷിപ്പാണ് ജോസഫിന്റെ ഇന്ത്യാ ജീവ കാരുണ്യ ട്രസ്റ്റ് വിതരണം ചെയ്തത് .

കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ജാന്‍സി തോമസ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ.എം.ആര്‍.ഗോപാലകൃഷ്ണന്‍ നായര്‍, ഡോ.സുമ ബിനോയ് തോമസ്, എം.എസ്. സിബിന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു . ട്രസ്റ്റ് മാനേജിങ്ങ് ട്രസ്റ്റ് ജോസഫ്ചാണ്ടി തന്റെ ജീവിതത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്നതിനിടയാക്കിയ ജീവിത സാഹചര്യങ്ങള്‍ വിവരിച്ചു.

41 വര്‍ഷമായി അമേരിക്കയിലെ ഡാളസ്സില്‍ കഴിയുന്ന ജോസഫ് ചാണ്ടി ശാരീരിക അസ്വസ്ഥതകള്‍ പോലും വകവെക്കാതെ എല്ലാവര്‍ഷവും ജൂണ്‍മാസം കേരളത്തിലെത്തി അനാഥരേയും, അശരണരേയും നേരിൽ കണ്ടു കൈത്താങ്ങു നല്‍കി ആശ്വസിപ്പിക്കുവാന്‍ സമയം കണ്ടെത്തുന്നു. കോട്ടയം അയര്‍കുന്നം പുന്നത്തറ സ്വദേശിയാണ് അദ്ദേഹം. ഡാളസ്സില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് നടത്തുന്ന ചാണ്ടി തന്റെ സമ്പാദ്യത്തിന്റെ സിംഹഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുകയാണ്.

You might also like

-