കോതമംഗലത്ത് വൃദ്ധയുടെ ജഡം റബ്ബർ തോട്ടത്തിൽ കൊലപതാകം ?

രാവിലെ റബർ തോട്ടത്തിൽ പോയ മേരി തിരികെ എത്താതിരുന്നതോടെ ഭർത്താവ് മാത്യു അന്വേഷിച്ചിറങ്ങിയപ്പോഴാണ് മരിച്ച നിലയിൽ...

0

കൊച്ചി: കോതമംഗലത്ത് അറുപതുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. വടാട്ടുപാറ സ്വദേശി മേരിയെയാണ് വീടിന് സമീപത്തെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടമ്പുഴ പൊലീസ് അന്വേഷണം തുടങ്ങി. കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.രാവിലെ റബർ തോട്ടത്തിൽ പോയ മേരി തിരികെ എത്താതിരുന്നതോടെ ഭർത്താവ് മാത്യു അന്വേഷിച്ചിറങ്ങിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിന്‍റെ കഴുത്തിൽ ആഴത്തിൽ രണ്ട് മുറിവുകളുണ്ട്. മേരിയുടെ ആഭരണങ്ങളൊന്നും നഷ്ടമാകാത്തതിനാൽ മോഷണശ്രമം ഉണ്ടായിട്ടില്ലെന്നാണ് നിഗമനം.

 

You might also like

-