ബി.ജെ.പികോർപ്പറേറ്റുകൾക്കു വേണ്ടി എൽ.ഡി.എഫും ജനങ്ങൾക്കുവേണ്ടി

തുടർച്ചയായി 16 ദിവസം വിലകൂട്ടിയപ്പോൾ കുറച്ചത് 1 പൈസ മാത്രം.  അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ്ഓയിലിന്റെ വില കുറഞ്ഞുകൊണ്ടിരിക്കുമ്പോഴാണിത്

0

സംസ്ഥാന സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും വില ഒരു രൂപ കുറച്ചപ്പോൾ കേന്ദ്രസർക്കാർ ഒരു പൈസയാണ് കുറച്ചത്.  ഭിക്ഷാടനം നടത്തുന്നവർക്കുപോലും ഒരു പൈസ ആരും കൊടുക്കാറില്ല.  വിലനിർണയാവകാശം  സർക്കാർ ഉപേക്ഷിച്ചത് കോർപ്പറേറ്റുകളെ സഹായിക്കാനായിരുന്നു.  അന്താരാഷ്ട്രതലത്തിൽ ഇന്ധനവില കുറയുമ്പോൾ ഇവിടെ കൂട്ടുകയെന്ന ജനദ്രോഹനടപടികൾ പോലും മോഡി സർക്കാർ സ്വീകരിച്ചുവരുന്നു.  തുടർച്ചയായി 16 ദിവസം വിലകൂട്ടിയപ്പോൾ കുറച്ചത് 1 പൈസ മാത്രം.  അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ്ഓയിലിന്റെ വില കുറഞ്ഞുകൊണ്ടിരിക്കുമ്പോഴാണിത്.

ജനങ്ങളോട് പ്രതിബദ്ധതയുള്ള എൽഡിഎഫ് സർക്കാർ പ്രതിവർഷം 509 കോടി രൂപ വരുമാനനഷ്ടം ഖജനാവിനുണ്ടാവുമെങ്കിലും ഒരു രൂപ വീതം ഇന്ധനവില കുറച്ചു. സംസ്ഥാന സർക്കാരിന് ലഭിക്കുന്ന നികുതിയിൽ കുറവുവരുത്തിയാലും ഇന്ധനവിലയിൽ  വലിയ മാറ്റമുണ്ടാക്കാൻ പോകുന്നില്ലെന്ന് വ്യക്തമായിരിക്കുകയാണല്ലോ. യഥാർത്ഥത്തിൽ വിലകുറയണമെങ്കിൽ കേന്ദ്രസർക്കാർ തന്നെ വിചാരിക്കണം. മോദിസർക്കാർ വർദ്ധിപ്പിച്ച അധിക നികുതി ഒഴിവാക്കുകയും ഇന്ധന വിലനിയന്ത്രണാധികാരം  തിരികെ സർക്കാരിൽ നിക്ഷിപ്തമാക്കുകയുമാണ് വേണ്ടത്. ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കിൽ അതാണ് മോഡി സർക്കാർ ചെയ്യേണ്ടത്. ചുരുങ്ങിയപക്ഷം രാജ്യത്തെ സാധാരണക്കാരായ ബി.ജെ.പിക്കാരോടെങ്കിലും പ്രതിബദ്ധതയുണ്ടായിരുന്നെങ്കിൽ ഇതിനോടകം മോഡി സർക്കാർ വിലനിയന്ത്രണാധികാരം സർക്കാരിൽ നിക്ഷിപ്തമാക്കുമായിരുന്നു. അത് ഇതുവരെ ഉണ്ടായിട്ടില്ല.

ബിജെപി കോർപ്പറേറ്റുകൾക്ക് വേണ്ടി ഭരിക്കുന്നു;  എൽഡിഎഫ് ജനങ്ങൾക്കുവേണ്ടിയും എന്നത് ജനങ്ങളാകെ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. കേന്ദ്രസർക്കാർ ജനങ്ങളെ മറന്ന്  കോർപ്പറേറ്റുകളുടെ തോഴനായിരിക്കുന്ന സാഹചര്യത്തിൽ,  ബിജെപി ഭരിക്കുന്ന 21 സംസ്ഥാനങ്ങളിൽ കേരള മാതൃക സ്വീകരിക്കാൻ തയ്യാറുണ്ടോ?  കേരളം ധീരമായെടുത്ത നടപടി കേന്ദ്രസർക്കാരിനുള്ള ഒരുസന്ദേശമാണെന്ന് മുഖ്യമന്ത്രിതന്നെ പറഞ്ഞിട്ടുണ്ട്. യഥാർത്ഥത്തിൽ ഇന്ധനവില കുറയണമെങ്കിൽ, അതുവഴി സകല സാധനങ്ങളുടെയും വിലകുറയണമെങ്കിൽ കേന്ദ്ര സർക്കാർ ജനങ്ങൾക്കുവേണ്ടി തീരുമാനമെടുക്കാൻ തയ്യാറാകണം എന്നതുതന്നെയാണ് മുഖ്യമന്ത്രിയും അടിവരയിട്ടത്. ജനങ്ങളുടെ ബുദ്ധിമുട്ട്  കണക്കിലെടുത്ത് കേന്ദ്രസർക്കാർ ഇന്ധനവില കുറക്കാൻ തയ്യാറാകുമോ?  ഇതാണ് ജനങ്ങൾക്ക് അറിയേണ്ടത്.  ജനങ്ങളാണ് യഥാർത്ഥ വിധികർത്താക്കൾ; കോർപ്പറേറ്റുകളല്ല.  ഇത് മോഡി സർക്കാർ തിരിച്ചറിയുക തന്നെ വേണം.  ഇനിയും ഇന്ധനവില കുറക്കാൻ മടി കാണിച്ചാൽ കേന്ദ്രവിരുദ്ധ പ്രക്ഷോഭം രാജ്യത്ത് ശക്തിപ്പെടുകതന്നെ ചെയ്യും.

പിണറായി സര്‍ക്കാരിന്‍റെ വികസന മുന്നേറ്റത്തിനുള്ള പിന്തുണയും, വര്‍ഗ്ഗീയതയോടും വര്‍ഗ്ഗീയതയോട് സമരസപ്പെടുന്നവരോടും സന്ധിയില്ലെന്ന പ്രഖ്യാപനവുമാണ് ചെങ്ങന്നൂര്‍ ജനത കേരളത്തിന്‍റെ സന്ദേശമായി നല്‍കിയത്. ചരിത്രഭൂരിപക്ഷത്തോടെയുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സ. സജി ചെറിയാനെ വിജയം തികച്ചും ആധികാരികം കൂടിയായിരുന്നു.  വോട്ടെണ്ണിത്തുടങ്ങിയ മാന്നാര്‍ മുതല്‍ അവസാനിപ്പിച്ച വെണ്മണി വരെയുള്ള മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഭൂരിപക്ഷം നേടി. യു.ഡി.എഫ് ഭരിച്ച തദ്ദേശ സ്ഥാപനങ്ങളും  പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ പ്രദേശത്തും വൻ മുന്നേറ്റമാണ്‌ എൽ.ഡി.എഫ്‌ സ്ഥാനാർത്ഥിക്കുണ്ടായത്‌. ഉമ്മൻ ചാണ്ടിയുടെ കുടുംബവീട്‌ ഉൾക്കൊള്ളുന്നയിടത്തും സ.സജി ചെറിയാന്റെ മുന്നേറ്റം പ്രകടമായിരുന്നു. കോൺഗ്രസ്സിനും കേരളാ കോൺഗ്രസ്സിനും ബി.ജെ.പിക്കും സ്വാധീനമുണ്ടായിരുന്നയിടങ്ങളിൽ വരെ എൽ.ഡി.എഫ്‌ മുന്നേറ്റം വ്യക്തമാക്കുന്നതാണ്‌ ചെങ്ങന്നൂരിലെ വിജയം.

ചെങ്ങന്നൂർ തെരഞ്ഞെടുപ്പ്‌ ഫലം ഭരണത്തെക്കുറിച്ചുള്ള വിലയിരുത്തലാവുമെന്ന് എൽ.ഡി.എഫും മറ്റ്‌ മുന്നണികളും തെരഞ്ഞെടുപ്പ്‌ പ്രചരണ ഘട്ടത്തിൽ പ്രഖ്യാപിച്ചിരുന്നു. അതാണ്‌ ചെങ്ങന്നൂർ പ്രഖ്യാപിച്ചത്‌. എല്ലാ മേഖലയിലും വിപ്ലവകരമായ വികസനം പ്രകടമാക്കി മുന്നേറുന്ന പിണറായി സർക്കാരിൽ എല്ലാവിഭാഗം ജനതയും വിശ്വാസം അർപ്പിച്ചിരിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ്‌ ഈ മിന്നുന്ന വിജയം. നാലാം വാർഷികം ആഘോഷിക്കുന്ന കേന്ദ്ര സർക്കാരിന്റേയും രണ്ടാം വാർഷികം ആഘോഷിക്കുന്ന കേരളാ സർക്കാരിന്റേയും വിലയിരുത്തൽ കൂടി തെരഞ്ഞെടുപ്പിൽ ഉണ്ടായി. ജനങ്ങൾക്കൊപ്പം നിന്ന എൽ.ഡി.എഫ്‌ സർക്കാരിന്‌ ജനങ്ങൾ പിന്തുണ നൽകിയപ്പോൾ, ജനങ്ങളെ മറന്ന് കോർപ്പറേറ്റുകൾക്കുവേണ്ടി നിലപാട്‌ സ്വീകരിച്ച കേന്ദ്ര ബി.ജെ.പി സർക്കാരിന്‌ ജനങ്ങൾ നൽകിയ കനത്ത തിരിച്ചടിയാണ്‌ ചെങ്ങന്നൂരിൽ ബി.ജെ.പിയുടെ കനത്ത തോൽ വി. ഇരുൾ വീഴുന്ന ഇന്ത്യൻ സാഹചര്യത്തിൽ ഇടതുപക്ഷമാണ്‌ ശരി എന്നതിന്റെ വ്യക്തതകൂടിയാണ്‌ ചെങ്ങന്നൂർ ജനത പ്രകടമാക്കിയത്‌.

You might also like

-