“എല്ലാം പുകമയം “ജെയിന്‍ കോറല്‍കോവ് 17 നിലകള്‍ 9 സെക്കന്‍ഡില്‍ പൊട്ടിച്ചു നിക്കി ; ജെയിന്‍ ഫ്ലാറ്റും തകര്‍ത്തു

മരടിലെ ജെയിന്‍ കോറല്‍കോവ് ഫ്ലാറ്റാണ് സ്ഫോടനത്തില്‍ തകര്‍ത്തത്.17 നില തകരാനെടുത്തത് ഒന്‍പത് സെക്കന്‍ഡ്. 128 അപ്പാര്‍മെന്റുളള ജെയിന്‍ തകര്‍ത്തതില്‍ ഏറ്റവും വലുതാണ്.

0

കൊച്ചി :തീരദേശ പരിപാലന നിയമം ലംഘിച്ച് പണിതുയർത്തിയ മരടിലെ മൂന്നാമത്തെ ഫ്ലാറ്റും മണ്ണടിഞ്ഞു. മരടിലെ ജെയിന്‍ കോറല്‍കോവ് ഫ്ലാറ്റാണ് സ്ഫോടനത്തില്‍ തകര്‍ത്തത്.17 നില തകരാനെടുത്തത് ഒന്‍പത് സെക്കന്‍ഡ്. 128 അപ്പാര്‍മെന്റുളള ജെയിന്‍ തകര്‍ത്തതില്‍ ഏറ്റവും വലുതാണ്.

ജെയിന്‍ കോറല്‍ കോവിലുണ്ടായിരുന്നത് 122 അപാര്‍ട്ട്മെന്‍റുകളാണ്. 1, 2, 3, 8, 14 ഫ്ലോറുകളിലാണ് സ്ഫോടനം നടന്നത്. 372.8 കിലോ സ്ഫോടക വസ്തുക്കളാണ് കെട്ടിടത്തില്‍ നിറച്ചിരുന്നത്. കെട്ടിടം 49 ഡിഗ്രി ചെരിഞ്ഞ് പുറകിലേക്കാണ് വീണത്. 26,400 ടണ്‍ അവശിഷ്ടങ്ങളുണ്ടായി. 17 നില തകരാനെടുത്തത് 9 സെക്കന്‍റാണ്.ഫ്‌ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവിലുള്ളവരോട് മാറാന്‍ ആവശ്യപ്പെട്ടിരുന്നു. 10.30ന് ആദ്യ സൈറണ്‍ മുഴങ്ങി. 10.55ന് രണ്ടാമത്തെ സൈറണും. 11.03ന് മണിക്ക് മൂന്നാമത്തെ സൈറണ്‍ മുഴങ്ങിയതോടെയാണ് ജെയിന്‍ കോറല്‍ കോവില്‍ സ്ഫോടനം നടന്നത്.

ഇനി ഗോൾഡൻ കായലോരം ഫ്ലാറ്റാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനുള്ളത്. ഉച്ചക്ക് രണ്ടിനാണ് ഗോള്‍ഡന്‍ കായലോരം പൊളിക്കുന്നത്. പൊളിക്കുന്നതില്‍ ഏറ്റവും ചെറിയ ഫ്ലാറ്റാണ് ഗോള്‍ഡന്‍ കായലോരം. 1.30ന് 200 മീറ്റർ പരിധിയിലെ എല്ലാ റോഡുകളും ‌അടയ്ക്കും. 1.55ന് ദേശീയപാത അടയ്ക്കും. സ്ഫോടനശേഷം 2.05ന് ദേശീയപാത തുറക്കും. 2.30 ന് എല്ലാ റോഡുകളും തുറക്കും. ഒഴിപ്പിക്കപ്പെട്ടവർക്ക് വീടുകളിലേക്കും കെട്ടിങ്ങളിലേക്കും മടങ്ങാം.

ഇന്നലെ രാവിലെ 11.17 ഓടെ ആദ്യം ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ടവര്‍ സ്ഫോടനത്തിലൂടെ തകര്‍ന്നു. തുടര്‍ന്ന് ഇതിന്റെ പൊടിപടലങ്ങള്‍ അടങ്ങിയതോടെ 11.42ന് ആല്‍ഫ സെറിനിലെ ഫ്ലാറ്റുകള്‍ പൊളിച്ചു. സുരക്ഷിതമായാണ് സ്ഫോടനങ്ങള്‍ നടന്നത്.എന്നാൽ, ഇന്ന് പൊളിക്കുന്ന ഫ്ലാറ്റുകളിൽ സാങ്കേതികവൈഷമ്യം കൂടുതല്‍ ഗോള്‍ഡന്‍ കായലോരം പൊളിക്കുമ്പോളാണെന്നും സബ് കലക്ടര്‍ പറഞ്ഞു. കഴിഞ്ഞ ദിവസത്തേതു പോലെ കൃത്യമായ കണക്കുകൂട്ടലുകളുണ്ട്. അതനുസരിച്ച് തന്നെയാകും ഫ്ളാറ്റുകള്‍ പൊളിഞ്ഞുവീഴുകയെന്നും ബ്രിക്മാന്‍പറഞ്ഞു.

You might also like

-