ജനതാദളും ശ്രേയാംസ് കുമാറിന്റെ എല്‍.ജെ.ഡി ഒന്നാകും മാത്യൂസ് ടി തോമസ്
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ജനതാദള്‍ എസ് അഡ്‌ഹോക്ക് കമ്മിറ്റി കൊച്ചിയില്‍ യോഗം ചേരുന്നത്. ജനതാദള്‍ ഗ്രൂപ്പുകളുടെ ലയനം യോഗത്തില്‍ ചര്‍ച്ചയായി. ഇരു പാര്‍ട്ടികളും തമ്മിലുള്ള ലയനം ഉടനുണ്ടാക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ മാത്യൂ ടി. തോമസ് പറഞ്ഞു
കൊച്ചി :ജനതാദള്‍ എസ് സംസ്ഥാന കമ്മിറ്റി കൊച്ചിയില്‍ ചേര്‍ന്നു. സി.കെ. നാണുവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ദേശീയ നേതൃത്വം പിരിച്ചു വിട്ടതിന് ശേഷം ആദ്യമായാണ് സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നത്. പുതിയ സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി. തോമസിന്റേ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടിയുടെ ജില്ലാ അധ്യക്ഷന്‍മാരും എംഎല്‍എമാരുമാണ് പങ്കെടുക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ജനതാദള്‍ എസ് അഡ്‌ഹോക്ക് കമ്മിറ്റി കൊച്ചിയില്‍ യോഗം ചേരുന്നത്. ജനതാദള്‍ ഗ്രൂപ്പുകളുടെ ലയനം യോഗത്തില്‍ ചര്‍ച്ചയായി. ഇരു പാര്‍ട്ടികളും തമ്മിലുള്ള ലയനം ഉടനുണ്ടാക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ മാത്യൂ ടി. തോമസ് പറഞ്ഞു. ജനതാദളും ശ്രേയാംസ് കുമാറിന്റെ എല്‍.ജെ.ഡിയും ലയിച്ച് ഒന്നായി പ്രവര്‍ത്തിക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടിരുന്നു.തദ്ദേശ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ മത്സരിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റ് എല്‍ഡിഎഫില്‍ ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി.
ക്വറന്റീനിലായതിനാല്‍ മുന്‍ അധ്യക്ഷനും എംഎല്‍എയുമായ സി.കെ. നാണു യോഗത്തില്‍ പങ്കെടുത്തില്ല.
എന്നാല്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ദേശീയ നേതൃത്യം സി.കെ. നാണുവിനെ ഒഴിവാക്കിയതിലുള്ള അതൃപ്തിയാണ് യോഗത്തില്‍ പങ്കെടുക്കാത്തതിന് കാരണമെന്ന് ഒരുവിഭാഗം പറയുന്നു.