ജമ്മു കശ്മീരിന് പ്രത്യേക പദവി ഹര്‍ജിയില്‍ വീണ്ടും വാദം
ആര്‍ട്ടിക്കിള്‍ 35എയുടെ സാധ്യത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് വീണ്ടും വാദം . ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിടണമോയെന്ന കാര്യത്തില്‍ തീരുമാനമുണ്ടായേക്കും
ഡൽഹി :ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ വകുപ്പുകളിലൊന്നായ ആര്‍ട്ടിക്കിള്‍ 35എ യുടെ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും.ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കഴിഞ്ഞ തവണ വാദം കേള്‍ക്കുന്നതിനിടെ പറഞ്ഞിരുന്നു. ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിടണമോയെന്ന കാര്യത്തില്‍ തീരുമാനമുണ്ടായേക്കും.ഭൂ ഉടമസ്ഥത, തൊഴില്‍ തുടങ്ങിയ വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്താന്‍ ജമ്മു-കശ്മീര്‍ സര്‍ക്കാറിന് പ്രത്യേക അധികാരം നല്‍കുന്നതാണ് ഭരണഘടനയിലെ 35 എ വകുപ്പ്.
ഈ മാസം 6ന് കേസ് പരിഗണിക്കവെ മൂന്നംഗ ബെഞ്ചിലെ അംഗമായിരുന്ന ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വാദം കേള്‍ക്കാന്‍ ഹാജരായിരുന്നില്ല.ഇതിനെത്തുടര്‍ന്നാണ് ഹര്‍ജി 27ന് പരിഗണിക്കാന്‍ തീരുമാനിച്ചത്. ആര്‍ട്ടിക്കിള്‍ 35എ യുടെ സാധുത ചോദ്യം ചെയ്ത് ആര്‍ എസ് എസ് ബന്ധമുള്ള വീ ദ സിറ്റിസണ്‍ എന്ന സംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.