ജമാഅത്തുള്‍ മുജാഹിദീന്‍ ഭീകരൻ ? ഒരാൾ ചെന്നൈയിൽ പിടിയിൽ

ജമാഅത്തുള്‍ മുജാഹിദീന്‍ എന്ന ഭീകരസംഘടനയിലെ അംഗമാണ് ഇയാള്‍ എന്നാണ് സംശയം. ഭീകരസംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നത് അസദുള്ളയാണെന്നും സംശയമുണ്ട്

0

ചെന്നൈ: ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയിലെ അംഗമെന്ന് സംശയിക്കുന്ന ആള്‍ ചെന്നൈയില്‍ പിടിയില്‍. ബംഗ്ലാദേശ് സ്വദേശി അസദുള്ള ഷെയ്ഖ് ആണ് ഇന്ന്  പിടിയിലായത്. കൊല്‍ക്കത്ത പോലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് പോലീസാണ് ഇയാളെ ചെന്നയില്‍ നിന്നും പിടികൂടിയത്.ജമാഅത്തുള്‍ മുജാഹിദീന്‍ എന്ന ഭീകരസംഘടനയിലെ അംഗമാണ് ഇയാള്‍ എന്നാണ് സംശയം. ഭീകരസംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നത് അസദുള്ളയാണെന്നും സംശയമുണ്ട്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്.

ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന കരസേന മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് അസദുള്ള ഷെയ്ക്ക് പിടിയിലായത്.

You might also like

-