ജയിലിൽ റിമാൻഡ് പ്രതികൾ അഴിഞ്ഞാടി ജയിൽ ജീവനക്കാർക്ക് പരിക്ക്

പ്രതികൾ വാർഡന്മാരെ ആക്രമിച്ചു പരിക്കേൽപ്പിച്ചു.ജയിലിലെ ചില്ലുകൾ ഇവർ തകർക്കുകയും വലിയ നാശനഷ്ടം വരുത്തുകയും ചെയ്തു. മോഷണം, പിടിച്ചുപറി തുടങ്ങിയ കേസുകളിലെ റിമാൻഡ് പ്രതികളാണ് ഇവർ.

0

കോഴിക്കോട്: കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡ് പ്രതികളുടെ അക്രമം. മോഷണക്കേസ് പ്രതികളായ അമ്പായത്തോട് അഷ്റഫ്, ഷമിൻ എന്നിവരാണ് ജയിലിൽ അക്രമം നടത്തിയത്. പ്രതികൾ വാർഡന്മാരെ ആക്രമിച്ചു പരിക്കേൽപ്പിച്ചു.ജയിലിലെ ചില്ലുകൾ ഇവർ തകർക്കുകയും വലിയ നാശനഷ്ടം വരുത്തുകയും ചെയ്തു. മോഷണം, പിടിച്ചുപറി തുടങ്ങിയ കേസുകളിലെ റിമാൻഡ് പ്രതികളാണ് ഇവർ. ജയിലിനുള്ളിൽ ഇവർ നടത്തുന്ന അക്രമങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് രേഖയാക്കുന്നതിനിടെയാണ് പ്രതികൾ വാർഡന്മാരെ ആക്രമിച്ചത്.

ആക്രമണത്തിൽ പരിക്കേറ്റ വാർഡന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം സംബന്ധിച്ച് ജില്ലാ ജയിൽ അധികൃതർ ഡിജിപിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

You might also like

-