കൊടുംകുറ്റവാളി മുന്ന ബജ്‌റംഗിയെ യുപി ജയിലില്‍ വെടിവച്ചുകൊന്നു

2005ല്‍ ബിജെപി എംഎല്‍എ കൃഷ്ണാനന്ദ് റായിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികൂടിയാണ് മുന്ന.

0

ഡൽഹി :കൊടുംകുറ്റവാളി മുന്ന ബജ്‌റംഗിയെ യുപി ജയിലില്‍ വെടിവച്ചുകൊന്നു. ഉത്തര്‍ പ്രപദേശിലെ ഭഗപത് ജില്ലാ ജയിലില്‍ ഇന്നു രാവിലെയാണ് സംഭവം. ഇന്ന് ഒരു പ്രാദേശികകോടതിയില്‍ പിടിച്ചുപറിക്കേസില്‍ ഹാജരാക്കേണ്ടതായിരുന്നു. 2005ല്‍ ബിജെപി എംഎല്‍എ കൃഷ്ണാനന്ദ് റായിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികൂടിയാണ് മുന്ന.സംഭവം അതീവ ഗുരുതരം എന്ന് പ്രതികരിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. മുന്നയുടെ ഭാര്യ സീമാ സിംങ് കഴിഞ്ഞമാസം നടത്തിയ പത്രസമ്മേളനത്തില്‍ ജയിലില്‍ ഇയാള്‍ക്ക് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

You might also like

-