വീട്ടമ്മയെ പീഡിപ്പിച്ച കേസ്:ഓര്‍ത്തഡോക്സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി

വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ റിമാൻഡിലുള്ള വൈദികരുടെ ജാമ്യാപേക്ഷ തിരുവല്ല ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി.

0

ഡൽഹി : വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഓര്‍ത്തഡോക്സ് വൈദികര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. തുറന്ന കോടതിയില്‍ വാദം കേള്‍ക്കില്ല. രഹസ്യവാദം നടക്കുന്നത് ക്യാമറയില്‍ പകര്‍ത്തും. കുടംബ പശ്ചാത്തലം കണക്കിലെടുത്ത് രഹസ്യമായി വാദം പറയാന്‍ അനുവദിക്കണമെന്ന വൈദികരുടെ ആവശ്യത്തെ സംസ്ഥാന സര്‍ക്കാരും കോടതിയില്‍ എതിര്‍ത്തില്ല.അതേസമയം വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ റിമാൻഡിലുള്ള വൈദികരുടെ ജാമ്യാപേക്ഷ തിരുവല്ല ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. വൈദികരായ ജോബ് മാത്യു, ജോൺസൻ വി മാത്യു എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയുടെ വിധിക്കനുസരണമായായിരിക്കും പോലീസിന്റെ തുടർ നടപടി

You might also like

-