മുന്‍ ഡി.ജി.പി ജേക്കബ് തോമസിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച കേസിലാണ് ജേക്കബ് തോമസിന് എതിരായ കേസ് റദ്ദാക്കാൻ ആകില്ലെന്ന് ഹൈക്കോടതി അറിയിച്ചത്. അന്വേഷണം സ്റ്റേ ചെയ്യാനും കോടതി വിസമ്മതിച്ചു. തമിഴ്നാട്ടിലെ രാജപാളയത്ത് 50.33 ഏക്കര്‍ ഭൂമി വാങ്ങിയതിന് എതിരെ വിജിലന്‍സ് റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ജേക്കബ് തോമസിനെതിരായ ആരോപണങ്ങളില്‍ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി വിജിലന്‍സിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. 2001 ൽ മൂന്ന് അധരങ്ങളിൽ ആയിട്ടാണ് 50.33 ഏക്കർ ഭൂമി 33 പേരിൽ നിന്ന് ജേക്കബ് തോമസ് വാങ്ങിയത്. എന്നാൽ ഇസ്ര അഗ്രോ ടെക് എന്ന സ്ഥാപനത്തിന് വേണ്ടിയാണു ഭൂമി വാങ്ങിയതെന്നായിരുന്നു ജേക്കബ് തോമസിന്‍റെ വാദം. തമിഴ്നാട്ടിലെ നിയമപരമായ പ്രശ്നങ്ങൾ കാരണമാണ് കമ്പനിയ്ക്കായി തന്‍റെയും ഭാര്യയുടെയും പേരിൽ ഭൂമി രജിസ്റ്റർ ചെയ്തതെന്നും ജേക്കബ് തോമസ് അറിയിച്ചു.എന്നാൽ 19 വർഷം കഴിഞ്ഞിട്ടും ജേക്കബ് തോമസിന്‍റെ പേരിൽ തന്നെയാണ് രാജപാളയത്തെ ഭൂമിയെന്നും പ്രൊസിക്യൂട്ടർ സുമൻ ചക്രവർത്തി കോടതിയെ അറിയിച്ചു. ഇതിനുള്ള രേഖകളും കോടതിക്ക് കൈമാറി. തുടർന്നാണ് അന്വേഷണപുരോഗതി വ്യക്തമാക്കി വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിന് കോടതി നിര്‍ദേശം നല്‍കിയത്.
അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച കേസിലാണ് ജേക്കബ് തോമസിന് എതിരായ കേസ് റദ്ദാക്കാൻ ആകില്ലെന്ന് ഹൈക്കോടതി
മുന്‍ ഡി.ജി.പി ജേക്കബ് തോമസിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച കേസിലാണ് ജേക്കബ് തോമസിന് എതിരായ കേസ് റദ്ദാക്കാൻ ആകില്ലെന്ന് ഹൈക്കോടതി അറിയിച്ചത്. അന്വേഷണം സ്റ്റേ ചെയ്യാനും കോടതി വിസമ്മതിച്ചു.
തമിഴ്നാട്ടിലെ രാജപാളയത്ത് 50.33 ഏക്കര്‍ ഭൂമി വാങ്ങിയതിന് എതിരെ വിജിലന്‍സ് റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ജേക്കബ് തോമസിനെതിരായ ആരോപണങ്ങളില്‍ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി വിജിലന്‍സിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
2001 ൽ മൂന്ന് അധരങ്ങളിൽ ആയിട്ടാണ് 50.33 ഏക്കർ ഭൂമി 33 പേരിൽ നിന്ന് ജേക്കബ് തോമസ് വാങ്ങിയത്. എന്നാൽ ഇസ്ര അഗ്രോ ടെക് എന്ന സ്ഥാപനത്തിന് വേണ്ടിയാണു ഭൂമി വാങ്ങിയതെന്നായിരുന്നു ജേക്കബ് തോമസിന്‍റെ വാദം. തമിഴ്നാട്ടിലെ നിയമപരമായ പ്രശ്നങ്ങൾ കാരണമാണ് കമ്പനിയ്ക്കായി തന്‍റെയും ഭാര്യയുടെയും പേരിൽ ഭൂമി രജിസ്റ്റർ ചെയ്തതെന്നും ജേക്കബ് തോമസ് അറിയിച്ചു.എന്നാൽ 19 വർഷം കഴിഞ്ഞിട്ടും ജേക്കബ് തോമസിന്‍റെ പേരിൽ തന്നെയാണ് രാജപാളയത്തെ ഭൂമിയെന്നും പ്രൊസിക്യൂട്ടർ സുമൻ ചക്രവർത്തി കോടതിയെ അറിയിച്ചു. ഇതിനുള്ള രേഖകളും കോടതിക്ക് കൈമാറി. തുടർന്നാണ് അന്വേഷണപുരോഗതി വ്യക്തമാക്കി വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിന് കോടതി നിര്‍ദേശം നല്‍കിയത്.