ഐടി സെക്രട്ടറി സ്വപ്‌നയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകൻ  മദ്യപിച്ചെത്തുന്ന ഇയാൾ സമീപവാസികളുമായികലഹിച്ചിരുന്നു  അയല്‍ക്കാര്‍

യുഎഇ കോണ്‍സുലേറ്റിലൂടെയുള്ള സ്വര്‍ണക്കടത്ത് പുറത്തുവന്നതോടെ ഐടി വകുപ്പിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങലാണ്  സംസ്ഥാന ഐ ടി സെകട്ടറിക്കെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾക്ക്  സർക്കാർ മറുപടി പറയേണ്ട  ഗതികേടിൽ എത്തി യിട്ടുണ്ട് 

0

തിരുവനന്തപുരം:സ്വർണ്ണക്കടത്തുകേസിൽ പ്രതി ചേർക്കപ്പെട്ട  സ്വപ്‍ന  സുരേഷിന്റെ  വീട്ടിലെ നിത്യ സന്ദർശകനായിരുന്നു സംസ്ഥാന ഐ ടി  സെകട്ടറി സെക്രട്ടറി എം. ശിവശങ്കര്‍ എന്ന്  അയൽക്കാർ പറഞ്ഞു.സ്വപ്ന നേരത്തെ താമസിച്ചിരുന്ന മുടവന്‍ മുകള്‍ ട്രാവന്‍കൂര്‍ റസിഡന്‍സിൽ ഔദ്യോഗിക വാഹനത്തില്‍ സ്ഥിരമായി മദ്യപിച്ചെത്തുന്ന ഇയാൾ അയൽക്കാരുമായി  കലഹിക്കുന്നത്  പതിവായിരുന്നെനും അയൽക്കാർ പറഞ്ഞു “ഐടി സെക്രട്ടറി സ്വപ്‌നയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനെന്ന് അയല്‍ക്കാര്‍

മദ്യപിച്ചാണ് ഐടി സെക്രട്ടറി സ്ഥിരമായി എത്തിയിരുന്നത്. ഔദ്യോഗിക വാഹനത്തിലാണ് ഐടി സെക്രട്ടറി സ്വപ്‌നയുടെ വീട്ടിലേക്ക് എത്തിയിരുന്നത്. മദ്യപിച്ച് ബഹളം ഉണ്ടാക്കിയത് ചോദ്യം ചെയ്ത താമസക്കാരെ സ്വപ്നയുടെ ഭര്‍ത്താവ് മര്‍ദ്ദിച്ചെന്നും ഇതുമായി ബന്ധപ്പെട്ട് പൂജപ്പുര പോലീസില്‍ കേസ് നല്‍കിയിരുന്നു എന്നും അയല്‍വാസികള്‍ വ്യക്തമാക്കി.

ഐടി സെക്രട്ടറി ശിവശങ്കര മേനോന് കള്ളക്കടത്ത് പ്രതികളുമായി അടുത്ത ബന്ധമാണുള്ളതെന്ന് ബിജെപി നേരത്തെ തന്നെ ആരോപിച്ചിരുന്നു. ശിവശങ്കര മേനോന്‍ സ്വപ്നയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചതിനു പിന്നാലെയാണ് സ്വപ്‌നയും ഐടി സെക്രട്ടറിയും തമ്മിലുള്ള ബന്ധത്തിന്റെ കഥകള്‍ പുറത്തുവരുന്നത്.യുഎഇ കോണ്‍സുലേറ്റിലൂടെയുള്ള സ്വര്‍ണക്കടത്ത് പുറത്തുവന്നതോടെ ഐടി വകുപ്പിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങലാണ്  സംസ്ഥാന ഐ ടി സെകട്ടറിക്കെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾക്ക്  സർക്കാർ മറുപടി പറയേണ്ട  ഗതികേടിൽ എത്തി യിട്ടുണ്ട്

You might also like

-