മിലിട്ടറി പൊലീസിലേക്ക് ആദ്യമായി വനിതകളെ വിളിക്കുന്നു.

സെെന്യത്തില്‍ സ്ത്രീകളെ ഉൾപ്പെടുത്താം എന്ന സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി മൂന്നു മാസത്തിന് ശേഷമാണ് സെെന്യത്തിന്റെ വിളി വന്നിരിക്കുന്നത്.

0

മിലിട്ടറി പൊലീസിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതിന് ആദ്യമായി പത്രപരസ്യം നല്‍കി സെെന്യം. സെെന്യത്തില്‍ സ്ത്രീകളെ ഉൾപ്പെടുത്താം എന്ന സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി മൂന്നു മാസത്തിന് ശേഷമാണ് സെെന്യത്തിന്റെ വിളി വന്നിരിക്കുന്നത്. പേഴ്സണല്‍ ബിലോ ഓഫീസര്‍ റാങ്കിലേക്കാണ് (പി.ബി.ഓ.ആര്‍) വനിതകളെ നിയമിക്കുന്നത്. റിക്രൂട്ട്മെന്‍റിന് അപേക്ഷ അയയ്ക്കാനുള്ള അവസാന തീയതി ജൂൺ 8 ആണ്.

സെെസ്യത്തിലെ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുക, പോലീസ് സഹായം ആവശ്യമുള്ള സൈനിക പ്രവർത്തനങ്ങൾ, ക്രോസ് ബോർഡർ യുദ്ധസമയത്ത് ഗ്രാമങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള സഹായങ്ങള്‍ എന്നിവയാണ് ഈ വിഭാഗത്തിന്റെ ചുമതലകള്‍. സ്ത്രീകളും കുട്ടികളും അടങ്ങുന്ന അഭയാർഥികളുടെ നിയന്ത്രണം, ഏറ്റുമുട്ടൽ സാഹചര്യങ്ങളിൽ തടവുകാരുടെ യുദ്ധ ക്യാമ്പുകളുടെ നടത്തിപ്പ് എന്നിവയും പി.ബി.ഓ.ആറിന്‍റെ ഉത്തരവാദിത്തങ്ങളാണ്.

You might also like

-