ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ പദ്ധതി തയ്യാറാക്കിയതായി അമേരിക്കയ്ക്ക് ഇസ്രായേലിന്റെ മുന്നറിയിപ്പ്
അമേരിക്കന്‍ പ്രസിഡന്റായ എന്നെ ഇല്ലാതാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇറാന്റെ എല്ലാ കൊലപാതക ലിസ്റ്റുകളിലും എന്റെ പേരുണ്ട് -ഡോണള്‍ഡ് ട്രംപ് പറഞ്ഞു
ടെഹ്‌റാൻ | പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ പദ്ധതി തയ്യാറാക്കിയതായി അമേരിക്കയ്ക്ക് ഇസ്രായേലിന്റെ മുന്നറിയിപ്പ്. ഇറാന്റെ എല്ലാ കൊലപാതക ലിസ്റ്റുകളിലും തന്റെ പേരുണ്ടെന്ന് ട്രംപ് പറഞ്ഞു.അമേരിക്കന്‍ പ്രസിഡന്റായ എന്നെ ഇല്ലാതാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇറാന്റെ എല്ലാ കൊലപാതക ലിസ്റ്റുകളിലും എന്റെ പേരുണ്ട് -ഡോണള്‍ഡ് ട്രംപ് പറഞ്ഞു.അതേസമയം, ആക്രമണ, പ്രത്യാക്രമണങ്ങൾ തുടരുകയാണ് അമേരിക്കയും ഇറാനും. ഇറാന്റെ ആണവനിലയങ്ങൾ ഉൾപ്പെടെ 170ലധികം കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ മണിക്കൂറുകളിൽ ആക്രമണം ഒന്നും നടത്തിയിട്ടില്ലെന്നാണ് അമേരിക്കയുടെ വാദം. പ്രതിരോധവും പ്രത്യാക്രമണവും തുടരുമെന്ന് ഇറാൻ വ്യക്തമാക്കി. ബഹ്റൈനിലെയും കുവൈത്തിലെയും യു.എസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ പ്രത്യാക്രമണം നടത്തി.ഗൾഫ് മേഖലയിലെ അമേരിക്കയുടെ നീക്കങ്ങൾ ഇസ്രയേൽ പ്രധാമന്ത്രിയെ അമേരിക്കൻ പ്രസിഡന്റ് ധരിപ്പിച്ചു. ഇന്നലെയുണ്ടായ അമേരിക്കൻ ആക്രമണത്തിൽ ഐആർജിസി ഉദ്യോഗസ്ഥർ അടക്കം 14 പേർ കൊല്ലപ്പെട്ടിരുന്നു. ഹോർമുസ് കടലിടുക്കിൽ മൂന്ന് ബ്രിട്ടീഷ് കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് അമേരിക്ക ഇറാനെ കടന്നാക്രമിച്ചത്.
ഹോർമുസിലെ കപ്പൽ ഗതാഗതം നിയന്ത്രിക്കുന്നത് തങ്ങളാണെന്ന ഇറാന്റെ വാദം തെറ്റാണെന്ന് യു എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. മേയ് മാസം ആദ്യം മുതൽ ഇതുവരെ അമേരിക്കൻ സഹായത്തോടെ 800 കപ്പലുകൾ ഹോർമുസ് കടന്നതായി യു എസ് സൈന്യം അറിയിച്ചു. 38 കോടി ബാരൽഅന്താരാഷ്ട്ര ജലപാതയിലൂടെ കൊണ്ടുപോയതായും അമേരിക്കയുടെ അവകാശവാദം. ഇറാനുമായുള്ള വെടിനിർത്തൽ അവസാനിപ്പിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെയാണ് മേഖല വീണ്ടും യുദ്ധഭീതിയിലായത്.