ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ മരിച്ചവരുടെ എണ്ണം 7,326 കവിഞ്ഞു , വെടിനിർത്തൽ വേണമെന്ന് യൂറോപ്യൻ യൂണിയൻ

ഒക്‌ടോബർ ഏഴിന് തെക്കൻ ഇസ്രായേലിൽ ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രായേൽ ഗാസയിൽ നടത്തിയ പ്രത്യാക്രമണത്തിൽ കുറഞ്ഞത് 7,326 ഫലസ്തീനികൾ കൊല്ലപ്പെടുകയും 18,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗമസ് നിയന്ത്രണത്തിനുള്ള ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.

0

ഇസ്രയേലിനെ ആക്രമിക്കാൻ ഗമസ് ഉപയോഗിച്ചത് ഇറാൻ ,കൊറിയ നിർമ്മിത ആയുധങ്ങൾ

ടെൽ അവീവ് | ഒക്‌ടോബർ ഏഴിന് തെക്കൻ ഇസ്രായേലിൽ ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രായേൽ ഗാസയിൽ നടത്തിയ പ്രത്യാക്രമണത്തിൽ കുറഞ്ഞത് 7,326 ഫലസ്തീനികൾ കൊല്ലപ്പെടുകയും 18,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗമസ് നിയന്ത്രണത്തിനുള്ള ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. ഗമസ്ആക്രമണത്തിൽ 1400-ലധികം പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ അധികൃതർ അറിയിച്ചു
അതേസമയ ഒക്‌ടോബർ ഏഴിന് ഹമാസ് ഇസ്രായേലിന് നേരെ നടത്തിയ ആക്രമണത്തിൽ ഉത്തരകൊറിയയുടെയും ഇറാന്റെയും ആയുധങ്ങൾ ഉപയോഗിച്ചതായി ഇസ്രായേൽ പറയുന്നു

ഇരു രാജ്യങ്ങളിൽനിന്നും ഗാസ മുനമ്പിലേക്ക് ആയുധങ്ങൾ എത്തിക്കുന്നതിന് ഹമാസ് വിപുലമായ കള്ളക്കടത്ത് ശൃംഖലയെ ആശ്രയിക്കുന്നതായി ഇസ്രായേൽ ആരോപിച്ചു .തെക്കൻ ഇസ്രായേലിൽ തീവ്രവാദികൾ ആക്രമനം നടത്തിയ കേന്ദ്രങ്ങളിൽ നിന്ന് കണ്ടെടുത്ത ആയുധങ്ങൾ മാധ്യമങ്ങൾ ക്ക് മുന്നിൽ പ്രദർശിപ്പിച്ചശേഷം ഔദ്യോഗിക മായൻ ഇസ്രായേൽ സൈന്യം ഇക്കാര്യം വ്യ്കതമാക്കിയിട്ടുള്ളത് .കുഴിബോംബുകൾ, റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകൾ (ആർ‌പി‌ജികൾ), കുടി വ്യവസമായി നിർമ്മിച്ച ഡ്രോണുകൾ എന്നിവ പ്രദർശനത്തി ൽ ഉള്കൊള്ളിച്ചിരിന്നു .ഇറാനിയൻ നിർമ്മിത മോർട്ടാർ റൗണ്ടുകളും ഉത്തരകൊറിയൻ ആർപിജികളും ആയുധശേഖരത്തിൽ ഉൾപ്പെടുന്നു

“ഇവിടെകണ്ടെത്തിയിട്ടുള്ള ആയുധങ്ങളിൽ അഞ്ച് മുതൽ 10 ശതമാനം വരെ ഇറാനിൽ നിർമ്മിച്ചതാണെന്ന് ഞാൻ കരുതുന്നു,” ആക്രമണത്തിന് വിധേയമായ പ്രദേശങ്ങളിൽ നിന്ന് യുദ്ധോപകരണങ്ങൾ നീക്കം ചെയ്യുന്നതിന് മേൽനോട്ടം വഹിച്ച ഒരു ഇസ്രായേലി സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.

“ഒപ്പം 10 ശതമാനം ഉത്തരകൊറിയയിൽ നിർമ്മിച്ചിട്ടുള്ളവയും . ബാക്കിയുള്ളവ ഗാസ മുനമ്പിനുള്ളിൽ തന്നെ നിർമ്മിച്ചതാണ്,” ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.ഉപരോധിക്കപ്പെട്ട ഗാസ മുനമ്പിലേക്ക് ആയുധങ്ങൾ എത്തിക്കുന്നതിന് ഹമാസ് കള്ളക്കടത്ത് ശൃംഖലയെ ആശ്രയിക്കുന്നതായി ഇസ്രായേൽ അറിയിച്ചു .തെക്കൻ ഇസ്രായേലിൽ, ഹോളിറ്റ് ഉൾപ്പെടെ ഒക്ടോബർ 7 ന് ആക്രമിക്കപ്പെട്ട കേന്ദ്രങ്ങൾ സൈന്യം ഏറ്റെടുത്തു,

ഈജിപ്ഷ്യൻ അതിർത്തിയിൽ നിന്ന് വളരെ അകലെയല്ലാത്ത ചെറിയ കിബ്ബട്ട്സിൽ കരിഞ്ഞ വീടുകളും ബുള്ളറ്റ് ദ്വാരങ്ങളും ദൃശ്യമായിരുന്നു, അവിടെ തീവ്രവാദികൾ കുറഞ്ഞത് 10 പേരെങ്കിലും കൊല്ലപ്പെട്ടുവെന്ന് ജൂത ആചാരപ്രകാരം മൃതദേഹങ്ങൾ ശേഖരിക്കുന്ന ഒരു ചാരിറ്റിയായ സാക്കയുടെ സന്നദ്ധപ്രവർത്തകൻ പറഞ്ഞു.

ഇസ്രയേലിനെ ഞെട്ടിച്ച ഒക്‌ടോബർ 7-ലെ ഹമാസിന്റെആക്രമണം , ഇസ്രായേൽനേരെ ചരിത്രത്തിലെ ഏറ്റവും മോശമായ ആക്രമണം എന്നാണ് സൈന്യം വിശേഷിപ്പിക്കുന്നത് , ഗാസയിൽ നിന്ന് ഇസ്രായേലിലേക്ക് ഹമാസ് തോക്കുധാരികൾ ഒഴുകിയെത്തുകയും 1,400-ലധികം ആളുകൾ കൊല്ലപ്പെടുത്തുയുംചെയ്തു , മരിച്ചവരിൽ കൂടുതലും സാധാരണക്കാരണ് , ഔദ്യോഗിക കണക്കുകൾ പ്രകാരം 224 പേരെ ഗമസ്
ബന്ദിയാക്കി തട്ടിക്കൊണ്ടുപോകുകയും ചെയ്തു, .

ഒക്‌ടോബർ 7-ലെ സംഭവത്തിന് ശേഷം ഇസ്രായേൽ നിരന്തര ആക്രമണങ്ങളിലൂടെ തിരിച്ചടിച്ചുകൊണ്ടിരിക്കുകയാണ് , ഇസ്രായേൽ സൈന്യം പലസ്തീൻ പ്രദേശത്തേക്ക് നീങ്ങിതുടങ്ങിയതിനാൽ മരണ സംഖ്യ ഗണ്യമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നത് .

ഫൈറ്റർ ജെറ്റുകലക്കും ഡ്രോണുകലക്കും പുറമെ ഇസ്രായേലി ഗ്രൗണ്ട് ഫോഴ്‌സ് സെൻട്രൽ ഗാസ മുനമ്പിൽ രാത്രികാല ആക്രമണം നടത്തിയതായി സൈന്യം വെള്ളിയാഴ്ച പറഞ്ഞു,ഇസ്രായേൽ സൈന്യം കര ആക്രമണളുടെ ഗാസയിൽ പ്രവേശിച്ചു
തങ്ങളുടെ കരസേന കഴിഞ്ഞ ദിവസം ഗാസയിൽ “ലക്ഷ്യമുള്ള ആക്രമണം തുടരുന്നതായി ഇസ്രായേൽ സൈന്യം പറഞ്ഞു.തുടർച്ചയായ രണ്ടാം ദിവസവും ഗാസയ്ക്കുള്ളിൽ കടന്ന് ആക്രമണം നടത്തി ഇസ്രയേല്‍ യുദ്ധടാങ്കുകൾ. സിറിയക്കുള്ളിലെ ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്കുനേരെ അമേരിക്ക വ്യോമാക്രമണം നടത്തി
മധ്യഗാസയിലെ നിരവധി ഹമാസ് താവളങ്ങളിൽ യുദ്ധടാങ്കുകൾ കൊണ്ട് ആക്രമണം നടത്തിയെന്ന് ഇസ്രയേൽ അറിയിച്ചു. യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയായിരുന്നു കര വഴിയുള്ള ശക്തമായ ആക്രമണം. ഇറാഖിലെയും സിറിയയിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിൽ ഇറാന്റെ പിന്തുണയുള്ള ഷിയാ സായുധ സംഘങ്ങൾ ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായി സിറിയയിലെ ഇറാന്റെ രണ്ട് സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് അമേരിക്ക അറിയിച്ചു. ഈ ആക്രമണം ഹമാസ് – ഇസ്രയേൽ യുദ്ധത്തിന്റെ ഭാഗം അല്ലെന്നും അമേരിക്കയ്ക്ക് നേരെ പ്രകോപനം സൃഷ്ടിക്കുന്ന ഇറാനുള്ള മറുപടി ആണെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ വിശദീകരിച്ചു. ഇസ്രായേൽ ബോംബാക്രമണത്തിൽ ഏകദേശം ഗമസ് ബന്ദികളാക്കിയ 50 ഇസ്രായേലിയർ കൊല്ലപ്പെട്ടതായി ഹമാസിന്റെ സായുധ വിഭാഗം വ്യാഴാഴ്ച പറഞ്ഞു, നാല് ബന്ദികളെ വിട്ടയച്ചെങ്കിലും ഇവരുടെ ബന്ധുക്കൾക്ക് ബന്ദികളായി തുടരുകയാണ് .

“ഗാമസിൽ യുദ്ധ കെടുതിയിൽ കഴിയുന്ന സാധാരണക്കാർക്ക് സാധ്യം എത്തിക്കാൻ മാനുഷിക ഇടനാഴികൽ സൃഷ്ടിക്കുകയും വെടിനിർത്തൽ പ്രഖ്യപിക്കുകയും വേണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു . മേഖലയിൽ കുടിവെള്ളവയും ഇന്ധനവും എത്തിക്കാൻ നടപടിയുണ്ടാകണം സാധാരണക്കാരുടേ ആവശ്യങ്ങൾ നിറവേറ്റാൻ വേഗത്തിലുള്ളതും സുരക്ഷിതവും തടസ്സമില്ലാത്തതുമായ മാനുഷിക ഇടനാഴിയും സഹായങ്ങളും ഉറപ്പാക്കാൻ ” , EU നേതാക്കൾ ആഹ്വാനം ചെയ്തു.

സംഘർഷം ആരംഭിച്ചതിനുശേഷം 2.4 ദശലക്ഷം ആളുകൾ വസിക്കുന്ന ഗാസയിലേക്ക് ഭക്ഷണവും വെള്ളവും മരുന്നും ഉൾപ്പെടെ 74 ട്രക്കുകൾക്ക് പ്രവേശിക്കാൻ അനുമതി നൽകിയിട്ടുണ്ട് എന്നാൽ ഏതു മതിയാവുന്നതല്ല അപര്യാപ്തമാണ്.

ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് പ്രതിദിനം 500 ട്രക്കുകൾ പ്രവേശിച്ച സഹായം എത്തിക്കാൻ കഴിയണം .ഉപരോധത്തെത്തുടർന്നു
ഗാസയിലേക്കുള്ള ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവയുടെ വിതരണം ഇസ്രായേൽ വെട്ടിക്കുറച്ചു, ഹമാസിന് ഉപയോഗിക്കാൻ കഴിയുന്നതിനാൽ ഇന്ധനം നല്കാൻ ചെയ്യാൻ കഴിയില്ലെന്ന്ഇസ്രായേൽ പറഞ്ഞു .ഇന്ധന ക്ഷാമം മൂലം ഗാസയിലെ 35 ആശുപത്രികളിൽ 12 എണ്ണം അടച്ചു പൂട്ടി ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസി UNRWA അതിന്റെ പ്രവർത്തനങ്ങൾ ഗണ്യമായി കുറയ്ക്കാൻ തുടങ്ങി.ഇസ്രായേൽ പ്രത്യകാരമാണത്തിൽ ഗാസ അനുദിനം പ്രതിസന്ധിയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ് .

You might also like

-