യുദ്ധം അവസാനിപ്പിക്കണം യുഎൻ പൊതുസഭ ഗസ്സയിൽ ഇസ്രയേലിന്റെ വ്യോമാക്രമണം വാര്‍ത്താവിതരണ സംവിധാനങ്ങള്‍ തകർത്തു .

ഒക്‌ടോബർ ഏഴിന് ഗമസ് നടത്തിയ ആക്രമണത്തിൽ ഇസ്രായേലിൽ 1,400 പേർ കൊല്ലപ്പെടുകയും 229 പേരെ ഗമസ്ബന്ദികളാക്കി തട്ടിക്കൊണ്ടു പോകുകയും ചെയ്തിരുന്നു ഇസ്രായേൽ ഗാസയിൽ നടത്തിയ പ്രത്യാക്രമണത്തിൽ 7,326. പേർ കൊല്ലപ്പെട്ടതായി ഗാസയിൽ ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയം അറിയിച്ചു.൧൮൦൦൦ പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്

0

ടെൽ അവീവ് | ഇസ്രയേൽ ഹമാസ് യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് യുഎൻ പൊതുസഭ. ജോർദാൻ അവതരിപ്പിച്ച പ്രമേയം പാസായി. 120 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. 14 രാജ്യങ്ങള്‍ എതിര്‍ത്തു. ഇന്ത്യ ഉള്‍പ്പടെ 45 രാജ്യങ്ങള്‍ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും ഗാസയിലുള്ളവര്‍ക്ക് സഹായമെത്തിക്കാനുള്ള തടസ്സം നീക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. പ്രമേയം അപകീർത്തികരമെന്ന് ഇസ്രയേൽ പ്രതികരിച്ചു

അതേസമയം ഗസ്സയിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം തുടരുകയാണ് . ഗസ്സയില്‍ ഇതുവരെയുണ്ടായതില്‍ വെച്ച് ഏറ്റവും കനത്ത വ്യോമാക്രമണമാണ് ഇപ്പോഴുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഗസ്സ നഗരത്തില്‍ ഉടനീളം ഉഗ്രസ്ഫോടനങ്ങളാണ് ഉണ്ടായന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു . കനത്ത വ്യോമാക്രമണത്തില്‍ ഗാസയിലെ വാര്‍ത്താവിതരണ സംവിധാനങ്ങള്‍ തകരുകയും ഇന്റർനെറ്റ് സംവിധാനം താറുമാറാവുകയും ചെയ്തു. ഹമാസിന്റെ ഭൂഗർഭ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണമെന്ന് ഇസ്രയേൽ വ്യക്തമാക്കി. കരയുദ്ധം വ്യാപിപ്പിക്കുമെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു.ഇന്ധനവും ഭക്ഷണവും ഉള്‍പ്പെടെ വിലക്കപ്പെട്ടതിന് പിന്നാലെയാണ് ഗസ്സയെ കടുത്ത പ്രതിസന്ധിയിലാക്കികൊണ്ട് വാർത്താവിനിമയ സംവിധാനങ്ങൾ പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടിരിക്കുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റവരെ ആശുപത്രിയില്‍ ഉള്‍പ്പെടെ എത്തിക്കാനാകുന്നില്ല. ആശുപത്രികളില്‍ ഉള്‍പ്പെടെ മൊബൈല്‍, ഇന്‍റര്‍നെറ്റ് ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടത് ചികിത്സ നല്‍കുന്നതിന് ഉള്‍പ്പെടെ തടസമുണ്ടാക്കുകയാണ്.

ഒക്‌ടോബർ ഏഴിന് ഗമസ് നടത്തിയ ആക്രമണത്തിൽ ഇസ്രായേലിൽ 1,400 പേർ കൊല്ലപ്പെടുകയും 229 പേരെ ഗമസ്ബന്ദികളാക്കി തട്ടിക്കൊണ്ടു പോകുകയും ചെയ്തിരുന്നു ഇസ്രായേൽ ഗാസയിൽ നടത്തിയ പ്രത്യാക്രമണത്തിൽ 7,326. പേർ കൊല്ലപ്പെട്ടതായി ഗാസയിൽ ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയം അറിയിച്ചു.൧൮൦൦൦ പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് .

You might also like

-