യുദ്ധം അവസാനിക്കുന്നു ? യുക്രൈന്‍ – റഷ്യ ചര്‍ച്ച ആരംഭിച്ചു
ഇപ്പോഴത്തെ ചര്‍ച്ചയില്‍ പ്രതീക്ഷയില്ലെന്നാണ് യുക്രൈൻ പ്രസിഡന്‍റ് സെലന്‍സ്‌കി പ്രതികരിച്ചത്. ഒരു ശ്രമം നടത്താമെന്ന ചിന്ത മാത്രമേയുള്ളൂ, താൻ ശ്രമിച്ചില്ലെന്ന് യുക്രൈൻ ജനത കുറ്റപ്പെടുത്തരുത്', അതിനാലാണ് വഴങ്ങിയതെന്നും സെലന്‍സ്‌കി പ്രതികരിച്ചിരുന്നു.
മോസ്‌കോ | യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യുക്രൈന്‍ – റഷ്യ ചര്‍ച്ച ആരംഭിച്ചു. ബലാറസില്‍ വച്ചാണ് ചര്‍ച്ച നടക്കുന്നത്. നയതന്ത്ര തല ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്.റഷ്യ-യുക്രൈൻ യുദ്ധ പ്രതിസന്ധി പരിഹരിക്കാൻ ചർച്ച തുടങ്ങി. ഇരു രാജ്യങ്ങളിലെയും പ്രതിനിധി സംഘങ്ങളാണ് ചർച്ച നടത്തുന്നത്.
ഉപാധികളില്ലാത്ത ചർച്ചയാണെന്നാണ് റഷ്യയുടെ പ്രതികരണം. ഇപ്പോഴത്തെ ചര്‍ച്ചയില്‍ പ്രതീക്ഷയില്ലെന്നാണ് യുക്രൈൻ പ്രസിഡന്‍റ് സെലന്‍സ്‌കി പ്രതികരിച്ചത്. ഒരു ശ്രമം നടത്താമെന്ന ചിന്ത മാത്രമേയുള്ളൂ, താൻ ശ്രമിച്ചില്ലെന്ന് യുക്രൈൻ ജനത കുറ്റപ്പെടുത്തരുത്’, അതിനാലാണ് വഴങ്ങിയതെന്നും സെലന്‍സ്‌കി പ്രതികരിച്ചിരുന്നു.
പ്രസിഡന്റിന്റെ പ്രതിനിധി സംഘങ്ങളുള്‍പ്പെടെയാണ് ചര്‍ച്ച നടക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ബെലൂറസിലെ രഹസ്യ കേന്ദ്രത്തിലാണ് ചര്‍ച്ച. ചര്‍ച്ച പുരോഗമിക്കുകയാണെന്നും ശുഭവാര്‍ത്തയാണ് പ്രതീക്ഷിക്കുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചയിൽ ലോകം വലിയ പ്രതീക്ഷയാണ് വയ്ക്കുന്നത്.
അതിനിടെ യു എൻ രക്ഷാസമിതിയും വിഷയം ചർച്ച ചെയ്യാൻ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. അമേരിക്കൻ സമയം ഇന്ന് ഉച്ചയ്ക്ക് പതിനൊന്ന് മണിയോടെയാകും യോഗം ചേരുകയെന്നാണ് റിപ്പോർട്ടുകൾ. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണിന്‍റെ അഭ്യർത്ഥന പ്രകാരമാണ് യോഗം ചേരുന്നത്. യുക്രൈനിലെ മാനുഷിക പ്രശ്നങ്ങൾ ചർച്ച ചെയ്യുകയാകും യോഗത്തിലെ പ്രധാന അജണ്ട.
യുഎൻ ന്യൂക്ലിയർ വാച്ച്ഡോഗിൻ്റെ 35 അംഗങ്ങളടങ്ങിയ ഡയറക്ടർ ബോർഡ് ആണ് ബുധനാഴ്ച ചേരുക.ആണവായുധങ്ങൾ സജ്ജമാക്കാൻ സേനാ തലവന്മാർക്ക് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ നിർദേശം നൽകിയ സാഹചര്യത്തിലാണ്ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക യോഗം ബുധനാഴ്ച ചേരുക.ആണവ ആയുധങ്ങള്‍ സജ്ജമാക്കാന്‍ സേനാ തലവന്മാര്‍ക്ക് ആണവ ആയുധങ്ങള്‍ സജ്ജമാക്കാന്‍ സേനാ തലവന്മാര്‍ക്ക് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ പുടിന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.