മൂന്ന് ലക്ഷം രൂപ പാരിതോഷികം ! ഐഎസ് ഭീകരന്‍ ഷാഫി ഉസാമ അറസ്റ്റില്‍

വാഹനമോഷണക്കേസിൽ ഇയാളെ കഴിഞ്ഞ ജൂലായിൽ പൂനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ രണ്ട് കൂട്ടാളികളെ പിടികൂടി. ഇതോടെയാണ് ഐഎസ് ബന്ധം പുറത്ത് വന്നത്

0

ഡൽഹി| കണ്ടെത്താൻ മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യപിച്ചിരുന്ന ഐഎസ് ഭീകരന്‍ ഷാഫി ഉസാമ അറസ്റ്റില്‍. ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പൂനെ ഐഎസ്ഐഎസ് കേസിൽ പ്രതിയായ ഇയാൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് ഡൽഹിയിൽ വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലാകുന്നത്. എൻഐഎ മൂന്ന് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച ഭീകരനാണ് പിടിയിലായ ഷാഫി ഉസാം.പുനെയിൽ ഷാഫിയുടെ നേതൃത്വത്തിൽ ഐഇഡി ബോംബ് നിർമ്മാണത്തിന് പരിശീലന ക്യാമ്പ് നടത്തിയിരുന്നു. ഇയാളുമായി അടുത്ത് ബന്ധപ്പെട്ടിരുന്നവരെയും കസ്റ്റഡിൽ എടുത്തു എന്നാണ് സൂചന.

പൂനെ ഐഎസ്ഐഎസ് കേസിൽ റിസ്വാൻ അബ്ദുൽ ഹാജി അലി, അബ്ദുല്ല ഫയാസ് ഷെയ്ഖ് എന്നി രണ്ട് ഭികരർക്ക് വേണ്ടിയുളള തിരച്ചിൽ നടക്കുകയാണ്. ഷാഫിയെ ചോദ്യം ചെയ്യുന്നതോടെ ഇന്ത്യയിലെ ഐഎസ് ഭീകരരുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കും എന്നാണ് എൻഐഎ പ്രതീക്ഷിക്കുന്നത്.ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഭീകരനാണ് പിടിലായ ഷഹാനവാസ്ഡൽഹിയിലെ ഒളിയിടത്തിൽ നിന്നാണ് അറസ്റ്റ്. വാഹനമോഷണക്കേസിൽ ഇയാളെ കഴിഞ്ഞ ജൂലായിൽ പൂനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ രണ്ട് കൂട്ടാളികളെ പിടികൂടി. ഇതോടെയാണ് ഐഎസ് ബന്ധം പുറത്ത് വന്നത്. നിശബ്ദമായി പ്രവർത്തിച്ചിരുന്ന സംഘം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ സ്ഫോടനത്തിന് ലക്ഷ്യമിട്ടിരുന്നു. കേസ് എൻഐഎ ഏറ്റെടുത്തതോടെയാണ് മൂന്ന് പേരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് മൂന്ന് ലക്ഷം രൂപ പാരിതോഷികം എൻഐഎ പ്രഖ്യാപിച്ചത്.ഇയാൾക്കൊപ്പം മറ്റു ചിലരും പിടിയിലായിട്ടുണ്ട്. സ്ഫോടകവസ്തുക്കൾ നിർമ്മിക്കാനുള്ള സാധനങ്ങളും പിടികൂടിയെന്നും ഡൽഹി പൊലീസ് അറിയിച്ചു.

You might also like

-