ജോളി സെക്സ് റാക്കിലെ കണ്ണി? പ്രമുഖർ ബ്ലാക്ക് മെയ്‌ലിംഗിന് ഇരയായി

വിദ്യാര്‍ഥിനികളെ കബളിപ്പിച്ച് വരുത്തിയിലാക്കിയ ശേഷം പെണ്‍വാണിഭത്തിന് ഉപയോഗിച്ചതായും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്

0

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫ് എന്‍ഐടി പരിസരം കേന്ദ്രീകരിച്ചുള്ള സെക്‌സ് റാക്കറ്റിലെ കണ്ണിയെന്ന് റിപ്പോര്‍ട്ടുകള്‍.
വിദ്യാര്‍ഥിനികളെ കബളിപ്പിച്ച് വരുത്തിയിലാക്കിയ ശേഷം പെണ്‍വാണിഭത്തിന് ഉപയോഗിച്ചതായും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികളെ കാണിച്ച് ബ്ലാക്ക് മെയിലിംഗ് വഴി പല പ്രമുഖരില്‍ നിന്നും ജോളി പണം തട്ടിയതായും സൂചനയുണ്ട്.

പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ എന്‍ഐടി കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ശക്തമാക്കി. കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡ് എന്‍ഐടി ലാബില്‍നിന്ന് ലഭിക്കാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല.മുമ്പ് എന്‍ഐടിയില്‍ സയനൈഡ് ഉപയോഗിച്ചിരുന്നു. എന്നാല്‍, 1997ന് ശേഷം സയനൈഡ് ലാബില്‍ ഉപയോഗിക്കുന്നില്ല. മുമ്പ് വാങ്ങിയ സയനൈഡ് ലാബില്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. ഇതിന് രണ്ട് താക്കോലുകളുണ്ട്. ഇവ രണ്ട് പേരാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവിടെനിന്നും ജോളിക്ക് സയനൈഡ് കിട്ടിയോ എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

എന്‍ഐടി രസതന്ത്ര വിഭാഗം അധ്യാപകനായ സി അരുണ്‍കുമാറിന്റെ മരണം പൊലീസ് അന്വേഷിക്കുന്നതായാണ് സൂചന. കുഴഞ്ഞ് വീണ ഇദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.2015ലാണ് എന്‍ഐടി ലേഡീസ് ഹോസ്റ്റലിനുള്ളില്‍ ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയത്. 2015 മുതല്‍ 10 മാസം ഇതിന്റെ കരാര്‍ ഏറ്റെടുത്തത് ചാത്തമംഗലത്തെ സില്‍വിയ ഫ്രാങ്ക്‌ളിനായിരുന്നു. 2016 മുതല്‍ മൂന്ന് വര്‍ഷമായി നടത്തിപ്പ് ചൂലൂരിലെ ഷീബ എന്ന സ്ത്രീയ്ക്കാണ്.

സില്‍വിയക്ക് കീഴില്‍ മൂന്ന് വനിതകളാണ് ജോലി ചെയ്തത്. ഷീബക്ക് കീഴില്‍ രണ്ടു പേരും. എന്നാല്‍ ജോളിയെ കണ്ടിട്ടില്ലെന്നാണ് ഇവര്‍ രണ്ടു പേരും പറയുന്നത്. ജോളിക്ക് എന്‍ഐടിക്കടുത്ത് സ്വന്തമായി ഫ്‌ളാറ്റുണ്ടെന്നും സംശയിക്കുണ്ട്. ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.അതേസമയം പിടിയിലാകും മുമ്പ് പ്രതി ജോളി മുസ്‌ലിംലീഗ് ശാഖാ പ്രസിഡന്റ് ഇമ്പിച്ചി മൊയ്തീനെ വിളിച്ചതായി ഫോണ്‍ രേഖകള്‍. വക്കീലിനെ ഏര്‍പ്പാടാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതായിരുന്നു വിളിയെന്ന് മൊയ്തീന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

പിടിയിലാകുന്നത് മണത്തറിഞ്ഞ ജോളി ലീഗ് നേതാവിനെ നേരിട്ടു വന്നു കാണുകയും നിരന്തരം വിളിക്കുകയും ചെയ്തിരുന്നു. വക്കീലിനെ ഏര്‍പ്പാടാക്കി നല്‍കണമെന്നായിരുന്നു ജോളിയുടെ ആവശ്യം. വക്കീലിനെ ഏര്‍പ്പാടാക്കിയിരുന്നുവെങ്കിലും മറ്റൊരു വക്കീലിനെ കണ്ടുപിടിച്ചതായി തന്നോട് ജോളി പറഞ്ഞതായും അദ്ദേഹം പൊലീസിന് മുമ്പാകെ അറിയിച്ചു.ജോളിയില്‍ നിന്ന് അമ്പതിനായിരം രൂപ കടം വാങ്ങിയെന്ന് കഴിഞ്ഞ ദിവസം ഇമ്പിച്ചി മൊയ്തീന്‍ പറഞ്ഞിരുന്നു. അതു തിരിച്ചു നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജോളി കൈക്കലാക്കിയ കുടുംബ സ്വത്തിന്റെ നികുതി അടയ്ക്കാന്‍ താന്‍ ശ്രമിച്ചെന്നും എന്നാല്‍ അതിനായില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.

You might also like

-