ഭൂകമ്പത്തിന്റെ ദുരിതത്തിനിടെ സിറിയയിൽ ഐ.എസ്. ആക്രമണവുംകൊള്ളയും ഒരു സ്ത്രീ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു

മധ്യസിറിയയിൽ ശനിയാഴ്ചയുണ്ടായ ഐ.എസ്. ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു. ഇതിലേറെയും തദ്ദേശീയരാണ്.

0

ഡമാസ്‌കസ് | തുർക്കിയെയും സിറിയയെയും ബാധിച്ച ഒരു നൂറ്റാണ്ടു കണ്ട എട്ടു വലിയ ഭൂചലനത്തിന്റെ നടുക്കുമാരും മുൻപ് ദുരന്ത ഭൂമിയിൽ ഐ എസ് ആക്രമണം .പതിനായിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത ഭൂകമ്പത്തിന്റെ ദുരിതത്തിനിടെ സിറിയയിൽ ഐ.എസ്. ആക്രമണവുംകൊള്ളയും അരങ്ങേറിയത് . മധ്യസിറിയയിൽ ശനിയാഴ്ചയുണ്ടായ ഐ.എസ്. ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു. ഇതിലേറെയും തദ്ദേശീയരാണ്.

പാൽമിറ മേഖലയിൽ ഭക്ഷ്യകൂൺ ശേഖരിക്കുകയായിരുന്ന 75 പേർക്കുനേരെയാണ് ആക്രമണമുണ്ടായതെന്ന് ബ്രിട്ടൻ ആസ്ഥാനമായ സിറിയൻ മനുഷ്യാവകാശസംഘടന വ്യക്തമാക്കി. ഇതിൽ പലരെയും കാണാനില്ല.

സിറിയൻ അതിർത്തിപ്രദേശങ്ങളിലെ ആഭ്യന്തരയുദ്ധവും വിമതനീക്കങ്ങളും നിർത്തിവെച്ച് ദുരന്തബാധിതമേഖലയിലേക്ക് അന്താരാഷ്ട്രസഹായമെത്തിക്കാൻ എല്ലാവരും ഒരുമിക്കണമെന്നും ഇത് വിഭാഗീയതയുടെ സമയമല്ലെന്നും ഐക്യരാഷ്ട്രസഭ കഴിഞ്ഞദിവസം ഓർമിപ്പിച്ചിരുന്നു.ഐ എസ് ആക്രമണം ഭയന്ന് തുർക്കിയിലും സിറിയയിലും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കെത്തിയ രക്ഷാപ്രവർത്തകർ ദുരന്തമേഖല വിട്ടുകൊണ്ടിരിക്കുകയാണ് ,അതേസമയം രക്ഷാപ്രവർത്തകർ 44കാരിയായ സ്ത്രീയെ 165 മണിക്കൂർ ഏകദേശം 7 ദിവസത്തിന് ശേഷം തുർക്കിയിലെ അദ്യമാനിൽ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ജീവനോടെ പുറത്തെടുത്തു. ഇവരുടെ 3 കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി.

തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 33,000 കടന്നു .പരിക്കേറ്റവരുടെ എണ്ണം 85,616 കാണാതെയാണ് വിവരം . ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് തുർക്കിയിലും സിറിയയിലും തിങ്കളാഴ്ചയുണ്ടായ വിനാശകരമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 50,000 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നത് . 33,000 ത്തോളം മൃതദേഹങ്ങൾ ഇതിനകം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തുയുഎൻ സഹായ മേധാവി മാർട്ടിൻ ഗ്രിഫിത്ത്‌സ് പറഞ്ഞു

You might also like

-