രാഹുൽ ഗാന്ധി എം.പി വയനാട്ടിലെത്തി,കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ പുതുശ്ശേരി തോമസിന്റെ വീട് രാഹുൽ ഗാന്ധി സന്ദർശിക്കും

കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ പുതുശ്ശേരി തോമസിന്റെ വീടും രാഹുൽ ഗാന്ധി സന്ദർശിക്കും. വൈകിട്ട് മീനങ്ങാടി സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും

0

വയനാട് | രാഹുൽ ഗാന്ധി എം.പി വയനാട്ടിലെത്തി. കരിപ്പൂരിൽ വിമാനമിറങ്ങിയ രാഹുൽ ഇന്നലെ രാത്രിയാണ് കൽപ്പറ്റയിലെത്തിയത്.ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം സ്വന്തം മണ്ഡലമായ വയനാട്ടിൽ രാഹുൽ ഗാന്ധിഎത്തുന്ന , നേതാക്കളും പ്രവർത്തകരും ചേർന്ന് രാഹുലിനെ സ്വീകരിച്ചു. രാവിലെ കൽപ്പറ്റ മണിയങ്കോട് കൈതാങ്ങ് പദ്ധതിയിൽ നിർമ്മിച്ച വീട് സന്ദർശിക്കുന്നതോടെയാണ് വയനാട്ടിലെ പരിപാടികൾ തുടങ്ങുന്നത്. ശേഷം കളക്ട്രേറ്റിൽ നടക്കുന്ന വിവിധ യോഗങ്ങളിൽ പങ്കെടുക്കും.

കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ പുതുശ്ശേരി തോമസിന്റെ വീടും രാഹുൽ ഗാന്ധി സന്ദർശിക്കും. വൈകിട്ട് മീനങ്ങാടി സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. കോൺഗ്രസിന്റെ ‘കൈത്താങ്ങ് ‘ പദ്ധതി പ്രകാരം നിർമിച്ച 25 വീടുകളുടെ താക്കോൽ ദാനവും ചടങ്ങിൽ രാഹുൽ ഗാന്ധി നിർവഹിക്കും. മണ്ഡല സന്ദർശനം പൂർത്തിയാക്കി രാത്രി 8.50 നുളള വിമാനത്തിൽ കരിപ്പൂരിൽ നിന്ന് രാഹുൽ ഗാന്ധി ദില്ലിയിലേക്ക് തിരിക്കും.എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, താരിഖ് അൻവർ, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ തുടങ്ങി ഒട്ടേറെ നേതാക്കൾ രാഹുലിനെ സ്വീകരിക്കാൻ കരിപ്പൂരിൽ എത്തിയിരുന്നു. വിമാനത്താവളം മുതൽ ന്യൂമാൻ ജക്ഷൻ വരെയുള്ള ഭാഗത്ത് തുറന്ന വാഹനത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ യാത്ര. മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു എയർപോർട്ടിൽ സ്വീകരണം ഒരുക്കിയത്.

You might also like

-