അന്വേഷണോദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന ദിലീപിൻറെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ചത്തേക്ക് മാറ്റി
. ദിലീപിനെ കൂടാതെ സഹോദരന് അനൂപ്, ബന്ധുക്കളായ സൂരജ്, അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ നല്‍കിയിരുന്നു
കൊച്ചി | അന്വേഷണോദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ദിലീപിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരും. പ്രോസിക്യൂഷന് കൂടുതല്‍ സമയം ആവശ്യപ്പെട്ടതാണ് ഹര്‍ജി മാറ്റാന്‍ കാരണമായത്.
ഹര്‍ജിയില്‍ ചൊവ്വാഴ്ച വരെ അഞ്ചു പ്രതികളുടെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ദിലീപിനെ കൂടാതെ സഹോദരന് അനൂപ്, ബന്ധുക്കളായ സൂരജ്, അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ നല്‍കിയിരുന്നു.ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ആറ് പേര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തത്.
അതേസമയം ദീലീപിന്റെ സുഹൃത്ത് ശരത്തിനെ ഗുഡാലോചന കേസിൽ ക്രൈം ബ്രാഞ്ച് പ്രതിചേർത്തു. ബാലചന്ദ്രകുമാറിന്റെ ആരോപണത്തിലുള്ള വി ഐ പി ശരത് ആണെന്ന് പോലീസ് സ്ഥികരിച്ചു . ഈ സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ച് അദ്ദേഹത്തെ പ്രതി ചേർത്തത് . അതേസമയം നടിയെ ആക്രമിച്ച കേസിൽ മധ്യവിചാരണ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു ദീലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി പരിഗണിച്ചുകൊണ്ടിരിക്കുകയാണ് .