വിദേശ വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കിയാല്‍ അടുത്ത ദിവസം രാജ്യം വിടണമെന്ന് അമേരിക്കാ

0

വാഷിങ്ടന്‍ ഡിസി : വിദേശ വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കി ഗ്രാജുവേഷന്‍ ചടങ്ങിനു തൊട്ടടുത്ത ദിവസം രാജ്യം വിടേണ്ടിവരുമെന്ന് യുഎസ് സിറ്റിസണ്‍ ഷിപ്പ് ആന്റ് ഇമ്മിഗ്രേഷന്‍ സര്‍വീസസ് പുതിയതായി പ്രസിദ്ധീകരിച്ച പോളിസിയില്‍ നിര്‍ദ്ദേശിക്കുന്നു.ഒരു പ്രത്യേക ആവശ്യത്തിനായി നോണ്‍ ഇമ്മിഗ്രന്റ് വീസയില്‍ എത്തിച്ചേരുന്നവര്‍ ലക്ഷ്യം പൂര്‍ത്തികരിച്ചാല്‍ രാജ്യം വിടണമെന്നത് ഇമ്മിഗ്രേഷന്‍ സിസ്റ്റത്തിന്റെ ഇന്റഗ്രിറ്റി ഉറപ്പാക്കുന്നതിനാവശ്യമാണെന്നാണ് പുതിയ പോളിസിയില്‍ പറയുന്നത്.

നോണ്‍ ഇമ്മിഗ്രന്റ്‌സായി എത്തുന്നവര്‍ സമയപരിധി കഴിഞ്ഞു ഇവിടെ തങ്ങിയാല്‍ പ്രവേശന ചടങ്ങള്‍ക്ക് വിരുദ്ധമാണെന്നും നിയമ ലംഘനമാണെന്നും യുഎസ്ബിഐഎസ് ഡയറക്ടര്‍ എല്‍. ഫ്രാന്‍സിസ് സിസ്‌ന ഇതു സംബന്ധിച്ചു പുറത്തിറക്കിയ പത്രപ്രസ്താവനയില്‍ പറയുന്നു.എഫ്‌ജെഎം വിസകളില്‍ അമേരിക്കയില്‍ എത്തിയിട്ടുള്ളവര്‍ക്ക് വിസാ സ്റ്റാറ്റസ് നിലനിര്‍ത്തുവാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ 2018. ഓഗസ്റ്റ് 9 മുതല്‍ ഇത്തരക്കാരെ നിയമ വിരുദ്ധ താമസക്കാരായി കണക്കാക്കി നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും ഇതില്‍ ഉള്‍പ്പെടുന്നു.

2016 ല്‍ വിസാ കാലാവധി കഴിഞ്ഞു അമേരിക്കയില്‍ തങ്ങുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 99,000 ആണെന്നും ഇവര്‍ എത്രയും വേഗം രാജ്യം വിടണമെന്നും ഡിഎച്ച്എസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

You might also like

-