ഡാലസ് കേരള അസോസിയേഷന്‍ കേരള നൈറ്റ് ജൂണ്‍ 23 ന്

0

ഗാര്‍ലന്റ് (ഡാലസ്) : കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ജൂണ്‍ 23 ന് കേരള നൈറ്റ് സംഘടിപ്പിക്കുന്നു. കേരള അസോസിയേഷന്‍ അംഗങ്ങളുടെ കലാ വാസനയെ പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാവര്‍ഷവും നടത്തി വരുന്ന കേരള നൈറ്റ് വിവിധ പരിപാടികളോടെ ജൂണ്‍ 23 ശനിയാഴ്ച വൈകിട്ട് 6.30 മുതല്‍ ഇര്‍വിങ് ഷാഡി ഗ്രോവിലുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തിലാണ് അരങ്ങേറുന്നത്.പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള അംഗങ്ങള്‍ ജൂണ്‍ 18 ന് മുമ്പായി റജിസ്റ്റര്‍ ചെയ്യണം. പ്രവേശന ഫീസായി ഒരു ഡോളര്‍ നല്‍കണമെന്നു ഭാരവാഹികള്‍ അറിയിച്ചു. അംഗങ്ങള്‍ക്കു മാത്രമേ പരിപാടികള്‍ അവതരിപ്പിക്കുന്നതിനുള്ള അവസരം നല്‍കിയിരിക്കുന്നത്. എല്ലാവരേയും കേരള നൈറ്റ് ആസ്വദിക്കാന്‍ ക്ഷണിക്കുന്നതായും അസോസിയേഷന്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ആര്‍ട്ട്‌സ് ഡയറക്ടര്‍ അനശ്വര്‍ മാമ്പിള്ളിയെ 214 997 1385 എന്ന ഫോണ്‍ നമ്പറിലോ, amaswaram@gmail.com -ലോ ബന്ധപ്പെടേണ്ടതാണ്

You might also like

-