ഇന്ത്യ പ്രസ് ക്ലബ് നോർത്ത് ടെക്‌സാസിനു പുതിയ ഭരണസമിതി ഇന്ത്യവിഷൻ മീഡിയ യു എസ് പ്രതിനിധി പി.പി. ചെറിയാൻ ജന.സെക്രട്ടറി

. പ്രസിഡന്റ് സണ്ണി മാളിയേക്കൽ, ജന. സെക്രട്ടറി പി.പി. ചെറിയാൻ (ഇന്ത്യവിഷൻ മീഡിയ) , ട്രഷറർ ബെന്നി ജോൺ, വൈസ് പ്രസിഡെന്റ് ജോസ് പ്ലാക്കാട്ട് എന്നിവരാണ് പുതിയ ഭാരവാഹികൾ

0

ഗാർലണ്ട് ( ടെക്സാസ്) : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ( ഡാളസ് ചാപ്റ്റർ ) അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് സണ്ണി മാളിയേക്കൽ, ജന. സെക്രട്ടറി പി.പി. ചെറിയാൻ (ഇന്ത്യവിഷൻ മീഡിയ) , ട്രഷറർ ബെന്നി ജോൺ, വൈസ് പ്രസിഡെന്റ് ജോസ് പ്ലാക്കാട്ട് എന്നിവരാണ് പുതിയ ഭാരവാഹികൾ.ജനുവരി 5 നു ഞായറാഴ്ച വൈകിട്ട് ഗാര്ലന്റിലുള്ള ഇന്ത്യ ഗാർഡൻ റെസ്റ്റോറന്റിൽ ചേർന്ന യോഗത്തിൽ ഐക്യകണ്ടെനയാണ് തിരഞ്ഞെടുപ്പ് നടന്നത്.

ഓസ്‌ട്രേലിയയിൽ ആളിപ്പടർന്ന അഗ്നിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിച്ചു അംഗങ്ങൾ മൗനം ആചരിച്ചു. തുടർന്ന് സംഘടനാ ചർച്ച നടന്നു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നാഷണൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറിയായി നിയമിതനായ ബിജിലി ജോർജിനെ യോഗം അനുമോദിച്ചു.
ഏപ്രിൽ 25 നു ഡാളസിൽ സംഘടിപ്പിക്കുന്ന ദേശീയ കമ്മിറ്റി സ്ഥാനാരോഹണ ചടങ്ങു വൻപിച്ച വിജയമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കു സംഘടന രൂപം നൽകി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡോ.ജോർജ് കാക്കനാടിന്റെ നേതൃത്വത്തിലുള്ള നാഷണൽ കമ്മിറ്റിക്കു ചാപ്റ്റർ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

മീന എലിസബെത്ത്, രവി എടത്വ, ഷാജി രാമപുരം,അഞ്ജു ബിജിലി, സുധ ജോസ്, തോമസ് കോശി ( സണ്ണി) എന്നിവരെ പ്രസ് ക്ലബ് അസ്സോസിയേറ്റ് അംഗങ്ങളായി അംഗീകരിക്കുകയും ആശംസകൾ നേരുകയും ചെയ്തു. ജോസ് പ്ലാക്കാട്ട് നന്ദി പറഞ്ഞു.

You might also like

-