സംസ്ഥാനത്തോട് വീണ്ടും കേന്ദ്രസർക്കാർ അവഗണന കേരളത്തിന്‌ പ്രളയ സഹായമില്ല ഏഴ്‌ സംസ്ഥാനങ്ങൾക്കായി 5908 കോടി

2100 കോടി രൂപയാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. അസം, ഹിമാചൽപ്രദേശ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തൃപുര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് മാത്രമാണ് ധനസഹായം. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 2100 കോടി രൂപയോളം പ്രളയ ധനസഹായം അഭ്യര്‍ത്ഥിച്ചിരുന്ന കേരളത്തിന്‍റെ പേരാകട്ടെ ലിസ്റ്റില്‍ പോലും ഇല്ല.

0

ഡൽഹി :കേരളത്തിന്‌ കേന്ദ്രസർക്കാരിന്റെ പ്രളയ സഹായമില്ല. 2019ൽ ഗുരുതരമായ പ്രളയം നേരിട്ട കേരളം 2101 കോടി രൂപയാണ്‌ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടത്‌.കേരളം ഒഴികെയുള്ള ഏഴ് സംസ്ഥാനങ്ങൾക്ക‌് അധിക ധനസഹായം അനുവദിച്ചപ്പോഴാണ് കേരളത്തെ ഒഴിവാക്കിയത്. 5908 കോടി രൂപയാണ് അധിക പ്രളയ ധനസഹായമായി കേരളം ഒഴികെയുള്ള സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചത്. 2100 കോടി രൂപയാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. അസം, ഹിമാചൽപ്രദേശ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തൃപുര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് മാത്രമാണ് ധനസഹായം. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 2100 കോടി രൂപയോളം പ്രളയ ധനസഹായം അഭ്യര്‍ത്ഥിച്ചിരുന്ന കേരളത്തിന്‍റെ പേരാകട്ടെ ലിസ്റ്റില്‍ പോലും ഇല്ല.

ഇതിനു മുമ്പും പ്രളയ ദുരിതം നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് അടിയന്തര ധനസഹായം കേന്ദ്രം പ്രഖ്യാപിച്ചപ്പോഴും കേരളത്തെ ഒഴിവാക്കിയിരുന്നു. അന്ന് കേരളത്തില്‍ കേന്ദ്ര സമിതിയുടെ സന്ദര്‍ശനത്തിനു ശേഷം മാത്രമേ പണം അനുവദിക്കു എന്നായിരുന്നു കേന്ദ്രത്തിന്‍റെ നിലപാട്.സഹായം തേടി കേരളം സെപ്‌തംബർ ഏഴിന്‌ കേന്ദ്രത്തിന്‌ കത്ത്‌ നൽകിയിരുന്നു. അതേസമയം, ഏഴ്‌ സംസ്ഥാനങ്ങൾക്കായി 5908 കോടി രൂപ അധിക സഹായം നൽകാൻ കേന്ദ്രം തീരുമാനിച്ചു.

You might also like

-