വീണ്ടും പാക് പ്രകോപനം , പാകിസ്ഥാന്‍റെ ആളില്ലാ വിമാനം ഇന്ത്യ വെടിവെച്ചു വീഴ്ത്തി
ബിക്കാനീറിലെ നാള്‍ സെക്ടറിന് സമീപമാണ് സംഭവം. സുഖോയ് 30എകെഐ ഉപയോഗിച്ച് പാക് ഡ്രോണിനെ വെടിവച്ചിടുകയായിരുന്നു. അവശിഷ്ടങ്ങൾ പാകിസ്ഥാനിലെ ഫോർട്ട് അബ്ബാസിന് സമീപം പതിച്ചെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വിശദമാക്കി.
ഡൽഹി: പാകിസ്ഥാൻ വീണ്ടും വ്യോമാതിർത്തിലംഘി ച്ചു , ഇന്ത്യൻ അതിർത്തി ലംഘിക്കാൻ ശ്രമിച്ച പാകിസ്ഥാന്റെ ആളില്ലാ വിമാനം വെടിവെച്ചു വീഴ്ത്തി. രാജസ്ഥാനിലെ ബിക്കാനീർ അതിർത്തിയിലാണ് സംഭവം. ഇന്ത്യൻ റഡാറുകളിൽ പതിഞ്ഞ ഉടൻ വിമാനത്തെ വീഴ്ത്തുകയായിരുന്നു.ബിക്കാനീറിലെ നാള്‍ സെക്ടറിന് സമീപമാണ് സംഭവം. സുഖോയ് 30എകെഐ ഉപയോഗിച്ച് പാക് ഡ്രോണിനെ വെടിവച്ചിടുകയായിരുന്നു. അവശിഷ്ടങ്ങൾ പാകിസ്ഥാനിലെ ഫോർട്ട് അബ്ബാസിന് സമീപം പതിച്ചെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വിശദമാക്കി
കശ്മീർ അതിർത്തിയിൽ പാകിസ്ഥാന്റെ വെടിനിർത്തൽ ലംഘനം തുടരുകയാണ്. ഇതിനിടയിലാണ് പാക് ആളില്ലാ ചാരവിമാനം അതിർത്തി കടക്കാൻ ശ്രമിച്ചത്. ഇന്ത്യൻ റഡാറുകൾ ഉടൻ ഇത് കണ്ടെത്തി. സുഖോയ് വിമാനങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ വ്യോമസേന തിരിച്ചടിച്ചു. ആളില്ലാ ചാരവിമാനം വീഴ്ത്തി. ഇതിനു പിന്നാലെ പാകിസ്ഥാൻ വ്യോമ ഗതാഗതം വീണ്ടും നിർത്തി വെച്ചു. ഭീഷണികൾ അവസാനിച്ചിട്ടില്ലെന്നും പാകിസ്ഥാൻ അതീവ ജാഗ്രതയിൽ ആണെന്നും പാക് വ്യോമസേനാ മേധാവി മുജാഹിദ് അൻവർ ഖാൻ നേരത്തെ പറഞ്ഞിരുന്നു. പൂഞ്ച്, രജൗരി ജില്ലകളിൽ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കു നേരെ വെടിവെപ്പ് തുടരുകയാണ്