ഇന്ത്യൻ വൈമാനികനെ പാകിസ്ഥാൻ കസ്റ്റഡിയിൽ വെക്കുന്നത് ജെനീവ കരാറിന്റെ ലംഘനമെന്ന് ഇന്ത്യ
ജെനീവ കരാർ പ്രകാരം പാകിസ്ഥാൻ പിടികൂടിയ ഐഎഫ് പൈലറ്റിനെ യുദ്ധ തടവുകാരനായാണ് പരിഗണിക്കേണ്ടത്. 1929 ൽ രൂപീകരിച്ച് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം 1949 ൽ പരുഷ്‌കരിച്ചതാണ് ജെനീവ കരാർ. യുനൈറ്റഡ് നേഷൻസിന്റെ കീഴിലുള്ള എല്ലാ അംഗ രാജ്യങ്ങളും കരാർ അനുസരിക്കേണ്ടതാണ്.
ഡൽഹി :ഇന്ത്യൻ വൈമാനികൻ അഭിനന്ദൻ വർത്തമാനെ കാണാനില്ലെന്ന വാർത്ത ഇന്ത്യ സ്ഥിരീകരിച്ചതോടെ അഭിനന്ദനെ കസ്റ്റഡിയിലെടുത്ത പാക് നടപടിക്കെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം അലയടിക്കുകയാണ്. അഭിനന്ദനെ തിരിച്ചുകൊണ്ടുവരാൻ ആഹ്വാനം ചെയ്ത് സോഷ്യൽ മീഡിയയിൽ ക്യാമ്പെയിനും ആരംഭിച്ചിരിച്ചിട്ടുണ്ട്. ‘ബ്രിംഗ് ബാക്ക്’ എന്ന ഹാഷ്ടാഗോടെയാണ് ക്യാമ്പെയിൻ. അതേസമയം, ജെനീവ ഉച്ചകോടിയുടെ ലംഘനമാണ് പാക് നടപടിയെന്നും, പൈലറ്റിനെ ഉടൻ മടക്കി അയക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ എന്താണ് ഈ ജെനീവ കരാർ ? കരാർ പ്രകാരം എങ്ങനെ ഒരു യുദ്ധ തടവുകാരനോട് പെരുമാറണം ?
ജെനീവ കരാർ പ്രകാരം പാകിസ്ഥാൻ പിടികൂടിയ ഐഎഫ് പൈലറ്റിനെ യുദ്ധ തടവുകാരനായാണ് പരിഗണിക്കേണ്ടത്. 1929 ൽ രൂപീകരിച്ച് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം 1949 ൽ പരുഷ്‌കരിച്ചതാണ് ജെനീവ കരാർ. യുനൈറ്റഡ് നേഷൻസിന്റെ കീഴിലുള്ള എല്ലാ അംഗ രാജ്യങ്ങളും കരാർ അനുസരിക്കേണ്ടതാണ്.
മൊത്തം നാല് ജെനീവ കരാറുകളാണ് ഉള്ളത്. ഇതിൽ മൂന്നാമത്തേതിലാണ് യുദ്ധ തടവുകാരെ കുറിച്ച് പരാമർശിക്കുന്നത്. ഒരു രാജ്യത്തെ സൈനികൻ ശത്രുരാജ്യത്തിന്റെ കൈയ്യിൽ പെടുമ്പോഴാണ് പിഒഡബ്ലിയു (പ്രിസണർ ഓഫ് വാർ) അഥവാ യുദ്ധ തടവുകാരനെന്ന് വിളിക്കുന്നത്.
ജെനീവ കരാറിന്റെ 13 ആം ആർട്ടിക്കിൾ പ്രകാരം യുദ്ധ തടവുകാർക്ക് മാനുഷിക പരിഗണന നൽകണം. സംഘർഷങ്ങൾ കഴിഞ്ഞാലുടൻ ഇവരെ കൈമാറണം. ഈ സമയങ്ങളിൽ യുദ്ധതടവുകാരന് ജീവഹാനിയോ, ജീവിതത്തെ ബാധിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാനോ പാടില്ല. ഇത് കരാർ ലംഘനമാണ്.
പിഒഡബ്ലിയുകളെ മാനസീകമായോ ശാരീരികമായി ഉപദ്രവിക്കാനോ, ഇവരിൽ വൈദ്യ പരീക്ഷണം/ ശാസ്ത്ര പരീക്ഷണം എന്നിവ നടത്താനോ പാടില്ല. ഇവരെ അപമാനിക്കുന്നതും കരാർ ലംഘനത്തിൽ പെടും. ഏതെങ്കിലും ചോദ്യത്തിന് ഉത്തരം നൽകാൻ യുദ്ധ തടവുകാരൻ വിസമ്മതിച്ചാൽ അവരെ ഭീഷണിപ്പെടുത്താനോ, അപമാനിക്കാനോ ഒന്നും പാടില്ല.
സ്വന്തം ഐഡന്റിറ്റി നൽകാൻ കഴിയാത്ത യുദ്ധ തടവുകാരനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കണം. മിലിറ്ററി എക്വിപ്‌മെന്റ്, മിലിറ്റി രേഖകൾ എന്നിവയ്ക്ക് പുറമെയുള്ള സ്വകാര്യ വസ്തുക്കളെല്ലാം പിഒഡബ്ലിയുകളുടെ കൈയ്യിൽ തന്നെ വെക്കുവാൻ അനുവദിക്കണം.
1999 ലെ കാർഗിൽ യുദ്ധ കാലത്ത് 26 കാരനായ കെ നചികേത പാക് സൈന്യത്തിന്റെ പിടിയിലായിരുന്നു. െേറ നാൾക്ക് ശേഷം ിന്ത്യയിൽ തിരിച്ചെത്തിയ നചികേത പാക് സൈന്യത്തിൽ നിന്നും താൻ അനുഭവിച്ച ദുരനുഭവങ്ങൾ പങ്കുവെച്ചിരുന്നു. മരണമായിരുന്നു നല്ലതെന്ന് താൻ ചിന്തിച്ചുപോയെന്ന് അദ്ദേഹം പറഞ്ഞിരുന്നു