പ്രളയക്കെടുതി; നേരിട്ട് വിലയിരുത്തി രാജ് നാഥ് സിംഗ് കേരളത്തിലെത്തിലെ ദുരന്ത ബാധിത മേഖലകളില്‍ സന്ദര്‍ശിക്കുന്നു’
തിരുവനതപുരം :സംസ്ഥാനത്തെ പ്രളയക്കെടുതികള്‍ നേരിട്ട് വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയ അദ്ദേഹം ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ യാത്ര തിരിച്ചു.
ഡൊമസ്റ്റിക് ടെര്‍മിനലിലെ വിഐപി ലോഞ്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി.
തുടര്‍ന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ പ്രളയബാധിത മേഖലകള്‍ കാണുന്നതിനായി രാജ്നാഥ് സിങ് നെടുമ്പാശേരിയില്‍ നിന്നും യാത്ര തിരിച്ചു. ഹെലികോപ്റ്ററില്‍ ചെറുതോണി, ഇടുക്കി ഡാം, പരിസരപ്രദേശങ്ങള്‍, തടിയമ്പാട്, അടിമാലി, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങള്‍, ആലുവ, പറവൂര്‍ താലൂക്കുകളിലെ പ്രളയബാധിത പ്രദേശങ്ങള്‍ എന്നിവ സന്ദര്‍ശിക്കും.
മുഖ്യമന്ത്രി , കേന്ദ്രസഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ എന്നിവരും മന്ത്രിക്കൊപ്പം ഹെലികോപ്റ്ററില്‍ ഉണ്ട്.