നൊബേല്‍ ,ബുക്കർ പുരസ്‌കാരജേതാവ് വി.എസ്. നൈപോള്‍ അന്തരിച്ചു

2001ലാണ് അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. എ ബൈന്‍ഡ് ഇന്‍ ദി റിവര്‍, എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിസ്വാസ് എന്നീ പുസ്തകങ്ങള്‍ ഏറെ പ്രശസ്തമാണ്.

0

ബ്രിട്ടീഷ് എഴുത്തുകാരനും നൊബേല്‍ സമ്മാന ജേതാവുമായ വിഎസ്
നൈപോള്‍ (85) അന്തരിച്ചു. ലണ്ടനിലെ വീട്ടില്‍ ഉറ്റവരും ബന്ധുക്കളും ഉള്ളപ്പോഴാണ് അന്ത്യം സംഭവിച്ചതെന്ന് അദ്ദേഹത്തിന്റെ ഭാര്യ പ്രസ്താവനയില്‍ അറിയിച്ചു. അഞ്ച് ദശാബ്ദത്തോളം നീണ്ട എഴുത്ത് ജീവിതത്തില്‍ 30 ലേറെ പുസ്തകങ്ങളാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. 2001ലാണ് അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. എ ബൈന്‍ഡ് ഇന്‍ ദി റിവര്‍, എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിസ്വാസ് എന്നീ പുസ്തകങ്ങള്‍ ഏറെ പ്രശസ്തമാണ്.

‘ഇന്ത്യ: എ വൂണ്ടഡ് സിവിലൈസേഷന്‍’, ‘ആന്‍ എരിയ ഒഫ് ഡാര്‍ക്ക്‌നെസ്’, ‘ഇന്ത്യ: എ മില്യണ്‍ മിനിറ്റ്സ് നൗ’ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. സഞ്ചാരപ്രിയന്‍ കൂടിയായ നൈപോള്‍ ഇന്ത്യയെ കുറിച്ചും ധാരാളം എഴുതിയിട്ടുണ്ട്.

ട്രിനിഡാഡില്‍ ബ്രിട്ടീഷ് പൗരനായിട്ടാണ് ജനിച്ചത്. ആറാം വയസ്സില്‍ മാതാപിതാക്കള്‍ക്കൊപ്പം പോര്‍ട്ട് ഓഫ് സ്‌പെയിനിലേക്ക് കുടിയേറി. 1959 ല്‍ അദ്ദേഹം എഴുതിയ ആദ്യത്തെ നോവല്‍ മിഗുവല്‍ സ്ട്രീറ്റ് ഈ സ്ഥലത്തെ അടിസ്ഥാനപ്പെടുത്തി ഉള്ളതായിരുന്നു.

You might also like

-