രാജ്യത്തു 48 മണിക്കൂറിനിടെ 500 പേർക്ക് കോവിഡ് ബാധ മരണം 1,391

ആകെ കേസുകൾ 40,263 ആയി. 24 മണിക്കൂറിനുള്ളിൽ 83 രോഗികളാണ് മരിച്ചത്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം1306 ആയി

0

ഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 40,000 കടന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വൈറസ് ബാധയിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് . കഴിഞ്ഞ 48 മണിക്കൂറിനിടെ രാജ്യത്ത് 4,898 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ആരോഗ്യ മന്ത്രാലയം നൽകുന്ന വിവരങ്ങളനുസരിച്ച് ശനിയാഴ്ച വൈകുന്നരം മുതൽ ഞായറാഴ്ച വൈകുന്നേരം വരെ 2,487 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കേസുകൾ 40,263 ആയി. 24 മണിക്കൂറിനുള്ളിൽ 83 രോഗികളാണ് മരിച്ചത്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം1306(1391 Reported Cases and Deaths by Country, Territory, or Conveyance) ആയി.

28,070 പേരാണ് രോഗം ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്. 10,886 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ശനിയാഴ്ച വൈകുന്നേരം മുതൽ റിപ്പോർട്ട് ചെയ്ത 83 മരണങ്ങളിൽ 36 എണ്ണം മഹാരാഷ്ട്രയിൽ നിന്നും 26 എണ്ണം ഗുജറാത്തിൽ നിന്നും 11 എണ്ണം മധ്യപ്രദേശിൽ നിന്നുമാണ്. രാജസ്ഥാന്‍, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് മൂന്ന് മരണങ്ങൾ വീതവും തെലങ്കാനയിൽ നിന്ന് രണ്ടും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തമിഴ്നാട്, ബിഹാർ എന്നിവിടങ്ങളിൽ നിന്ന് ഓരോ മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നു.
കോവിഡ് ഏറ്റവുമധികം ബാധിച്ച മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 12,296 ആയി. 790 പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

You might also like

-