രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു ൨൪ മണിക്കൂറിനിടെ രോഗം സ്ഥികരിച്ചത് 16,922 പേർക്ക്
പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന ഒറ്റദിവസക്കണക്കാണിത്.
ഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നു കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 16,922 പേർക്കാണ് രോഗം സ്ഥിരീകരിച്ചു . പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന ഒറ്റദിവസക്കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,73,105 ആയി ഉയർന്നു.കഴിഞ്ഞ 24 മണിക്കൂറിന്റെ 418 മരണങ്ങളും റിപ്പോർട്ട് ചെയ്തു14,907 പേർ രോഗം ബാധിച്ചു മരിച്ചു രാജ്യത്ത് തുടർച്ചയായി രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്.രോഗമുക്തി നേടുന്നവരുടെ എണ്ണവും കൂടുന്നു എന്നതാണ് ആശ്വാസകരമായ വാർത്ത ഇതുവരെ 2,71,697 പേരാണ് കോവിഡ് മുക്തരായിട്ടുള്ളത്. 1,86,514 പേർ ചികിത്സയിൽ തുടരുന്നുണ്ടെന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയഅറിയിച്ചു
രാജ്യത്തു തമിഴ് നാട്ടിലും മഹാരാഷ്ട്രയിലും ഗുജറാത്തിലും യു പിയിലുമാണ് കോവിഡ് നിയന്ത്രണാതീതമായി പെരുകികൊണ്ടിരിക്കുന്നത് ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം (9,504,977) തൊണ്ണൂറ്റി അഞ്ച് ലക്ഷം കടന്നു. മരണം നാല് ലക്ഷത്തി എണ്‍പതിനായിരം കടന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ രോഗവ്യാപനത്തില്‍ കുറവില്ല.
കോവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായി തുടരുന്ന ബ്രസീലില്‍ 1,059 പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത്. ആകെ 54 ആയിരത്തോളം പേര്‍ ഇതുവരെ മരിച്ചു. യുഎസില്‍ ഇന്നലെ മാത്രം 762 പേര്‍ മരിച്ചു. മരണം ഒരു ലക്ഷത്തി 25 ആയിരത്തിലേക്ക് എത്തുകയാണ്. 7,176 ആണ് റഷ്യയിലെ പുതിയ രോഗികളുടെ എണ്ണം. അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ ഇന്നലെ ഏറ്റവും അധികം മരണം ഉണ്ടായത് മെക്സിക്കോയിലാണ്. 947 ആണ് മരണ സംഖ്യ. ആറായിരത്തിലധികമാണ് പുതിയ കേസുകള്‍.