രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന 24 മണിക്കൂറിനിടെ മാത്രം 15,968 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് 23 ദിവസം കൊണ്ട് രണ്ടര ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒമ്പതിനായിരത്തിലധിതം പേർ ഈ കാലയളവിൽ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.

0

ഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഒറ്റദിവസത്തിനിടെ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 15,968 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം നാലര ലക്ഷം കടന്നിരിക്കുകയാണ്. 4,56,183 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തോളമായി രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ തുടർച്ചയായി വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. രാജ്യത്ത് 23 ദിവസം കൊണ്ട് രണ്ടര ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒമ്പതിനായിരത്തിലധിതം പേർ ഈ കാലയളവിൽ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.

മെയ് 31ന് ശേഷമാണ് രോഗികളുടെ എണ്ണത്തിലും മരണത്തിലും വൻ വർധനയുണ്ടായത്. ലോക്ക് ഡൗൺ ഇളവ് പ്രാബല്യത്തിലായ ജൂൺ 1 മുതലാണ് ഈ വർധനവ്. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 4,56,183 പേര്‍ക്കാണ്.

ഡൽഹിയിൽ മാത്രം പുതിയ 3947 കോവിഡ് കേസും 68 മരണവും സ്ഥിരീകരിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രമന്ത്രിസഭ ഇന്ന് യോഗം ചേരും.രോഗബാധിതരുടെ എണ്ണവും മരണവും ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലാണ്. 1.40 ലക്ഷത്തോളം ആളുകള്‍ക്ക് മഹാരാഷ്ട്രയില്‍ കോവിഡ് പിടിപെട്ടു. മരണം 6500 കടന്നു. രോഗബാധിതരില്‍ രണ്ടാമതുള്ള ഡല്‍ഹിയില്‍ രോഗികള്‍ 66000 കടന്നു. മരണം 2301 ആയി. തമിഴ്‌നാട്ടില്‍ 64000ത്തിലേറെ രോഗികളുണ്ട്. മരണസംഖ്യ 900ത്തിലേക്ക് അടുക്കുകയാണ്. ആന്ധ്രാപ്രദേശിലും രോഗികളുടെ എണ്ണം 10000 കടന്നു. ഇതോടെ പതിനായിരത്തിന് മുകളില്‍ കോവിഡ് രോഗികളുള്ള സംസ്ഥാനങ്ങളുടെ എണ്ണം പത്തായി.

സംസ്ഥാനങ്ങളോട് കോവിഡ് പരിശോധന വർദ്ധിപ്പിക്കാൻ ഐസിഎംആർ നിർദ്ദേശം നൽകി. ആര്‍ടി – പിസിഐര്‍, റാപ്പിഡ് ആൻറിജൻ പരിശോധന എന്നിവ നടത്താനാണ് നിർദ്ദേശം.ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 93ലക്ഷം കടന്നിരിക്കുകയാണ്. 9,359,278 പേരാണ് കോവിഡ് ബാധിതരായത്. 479,879 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്

You might also like

-