രാജ്യത്ത് 24 മണിക്കൂറിനിടെ 11,502 പേര്‍ക്ക്കൊറോണ സ്ഥിരീകരിച്ചു. 325 പേര് മരണപെട്ടു
25 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 9,520 ആയി.3,32,424 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്.
ഡല്‍ഹി: രാജ്യത്ത് കൊറോണ കേസുകളില്‍ വര്‍ധന. 24 മണിക്കൂറിനിടെ 11,502 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 325 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 9,520 ആയി.3,32,424 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. ഇതില്‍ 1,23,106 പേരാണ് ചികിത്സയിലുള്ളത്. അതേസമയം, രോഗം ഭേദമാകുന്നവരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധന രാജ്യത്തിന് ആശ്വാസം പകരുന്നു. ഇതുവരെ 1,69,798 പേരാണ് രോഗമുക്തി നേടിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ സ്ഥിതിഗതികള്‍ രൂക്ഷമായി തന്നെ തുടരുകയാണ്. രാജ്യതലസ്ഥാനത്തും തമിഴ്നാട്ടിലും ഗുജറാത്തിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നുണ്ട്. അതേസമയം, ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാര്‍ കൊറോണ വൈറസിനെ നേരിടുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെടല്‍ നടത്താനൊരുങ്ങുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയില്‍ ഇന്ന് സര്‍വ്വകക്ഷി യോഗം ചേരുന്നുണ്ട്.
24 മണിക്കൂറിനിടെ 38 പേരാണ് തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇവരില്‍ 31 പേരും ചെന്നൈയില്‍ നിന്നുള്ളവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച 1415 പേരും ചെന്നൈയിലാണ്. ഇതോടെ ചെന്നൈയില്‍ മാത്രം കൊവിഡ് ബാധിതര്‍ 31896 ആയി. മരണസംഖ്യ 435 ലേക്കെത്തി.സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 44661 ആണ്. മഹാരാഷ്ട്രയില്‍ ഇന്ന് 3,390 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,07,958 ആയി. ഇന്ന് മരണം 120 ആണ്. ആകെ 3,950 പേരാണ് സംസ്ഥാനത്ത് വൈറസ് ബാധയേറ്റ് മരിച്ചത്.
ദില്ലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2224 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതുവരെ കൊവിഡ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 1327 ആയി. ആകെ രോഗബാധിതര്‍ 41,182 ആണ്