രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടുലക്ഷം പിന്നിട്ടു.24മണിക്കൂറിനിടെ രാജ്യത്ത് 3200 മരണം.150 ജില്ലകളിൽ ലോക്ഡൗൺ
കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള രാജ്യത്തെ 150 ജില്ലകളിൽ ലോക്ഡൗൺ നടപ്പാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം. അവശ്യസര്‍വീസുകള്‍ക്കടക്കം ഇളവ് നല്‍കിയാകും ലോക്ക്ഡൗണ്‍.
ഡൽഹി :രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടുലക്ഷം പിന്നിട്ടു. ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 3200 പേരാണ് മരിച്ചത്. ഇതാദ്യമായാണ് ഒരുദിവത്തെ മരണസംഖ്യ 3000 കടക്കുന്നത്. ഇന്നലെ മാത്രം രാജ്യത്ത് കൊവിഡ് ബാധിതരായവര്‍ 3.62 ലക്ഷം പേരാണ്.